Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെമ്പിളെ ഒരുമയ്ക്കൊപ്പം സമരം ചെയ്യാനില്ലെന്ന് എ.കെ മണി; ഉമ്മൻ ചാണ്ടി എത്തിയത് ജനകീയനായതിനാൽ; ബിന്ദുകൃഷ്ണയും ലതികാ സുഭാഷും മൂന്നാറിലെത്തിയത് പാർട്ടിയെ അറിയിക്കാതെ

പെമ്പിളെ ഒരുമയ്ക്കൊപ്പം സമരം ചെയ്യാനില്ലെന്ന് എ.കെ മണി; ഉമ്മൻ ചാണ്ടി എത്തിയത് ജനകീയനായതിനാൽ; ബിന്ദുകൃഷ്ണയും ലതികാ സുഭാഷും മൂന്നാറിലെത്തിയത് പാർട്ടിയെ അറിയിക്കാതെ

മൂന്നാർ: സ്ത്രീ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി എം.എം.മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പെമ്പിളെ ഒരുമയ്ക്കൊപ്പം സമരം ചെയ്യാനില്ലെന്ന് കെപിസിസി ഉപാധ്യക്ഷൻ എ.കെ മണി.

മൂന്നാർ സമരപന്തലിലെത്താത്തതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉമ്മൻ ചാണ്ടി മൂന്നാറിലെത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉമ്മൻ ചാണ്ടി എത്തിയത് ജനകീയനായതിനാലാണെന്നായിരുന്നു മണിയുടെ മറുപടി.

ബിന്ദുകൃഷ്ണയും ലതികാ സുഭാഷും സമരപന്തലിലെത്തിയത് കോൺഗ്രസ് തീരുമാനത്താലല്ല. പാർട്ടി പ്രാദേശിക നേതൃത്വത്തെ അറിയിക്കാതെയാണ് അവർ എത്തിയത്. പെമ്പിളെ ഒരുമയല്ല ആം ആദ്മി പാർട്ടിയാണ് മൂന്നാറിൽ നിരാഹാര സമരം നടത്തുന്നത്. സമരം യുഡിഎഫിന്റേതായ രീതിയിൽ യുഡിഎഫ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP