Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നേര്യമംഗലം ആദിവാസി കോളനിയിൽ അനർഹർക്ക് സ്ഥലം നൽകിയെന്ന് ആക്ഷേപം; കോളനിയിൽ വൈദ്യുതി എത്തിക്കണമെന്നും ആവശ്യം; ആദി ദ്രാവിഡ സാംസ്‌കാരിക സഭ കളക്ടറേറ്റിന് മുന്നിൽ സമരത്തിന്

നേര്യമംഗലം ആദിവാസി കോളനിയിൽ അനർഹർക്ക് സ്ഥലം നൽകിയെന്ന് ആക്ഷേപം; കോളനിയിൽ വൈദ്യുതി എത്തിക്കണമെന്നും ആവശ്യം; ആദി ദ്രാവിഡ സാംസ്‌കാരിക സഭ കളക്ടറേറ്റിന് മുന്നിൽ സമരത്തിന്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നേര്യമംഗലം ആദിവാസി കോളനിയിൽ ബന്ധപ്പെട്ട അധികൃതർ അനർഹർക്ക് സ്ഥലം അനുവദിച്ചെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ ഉന്നതർ സംരക്ഷയ്ക്കുകയാണെന്നും ആദി ദ്രാവിഡ സാംസ്‌കാരിക സഭ. സംഘടന നേതാക്കളുടെ നിരാഹാര സമരത്തെത്തുടർന്നാണ് സർക്കാർ നേര്യമംഗലം ജില്ലാകൃഷിത്തോട്ടത്തോട് ചേർന്ന് ആദിവാസി കുടുമ്പങ്ങൾക്ക് ഒരുവർഷം മുമ്പ് പട്ടയം അനുവദിച്ചത്.

ഈ സ്ഥലത്ത് ബാഹ്യ ഇടപെടലുകളെത്തുടർന്ന് അനർഹർക്ക് പട്ടയം അനുവദിച്ച് നൽകിയിട്ടുണ്ടെന്നും ഇത് സംമ്പന്ധിച്ച് പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും ഈ സാഹചര്യത്തിൽ താമസിയാതെ തെളിവ് സഹിതം വിവരങ്ങൾ പുറത്തുവിടുമെന്നും സംഘടനയുടെ മധ്യമേഖല സെക്രട്ടറി കെ സോമൻ പറവൂർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ആദിവാസി കുടുമ്പങ്ങൾക്ക് സ്ഥലം അനുവദിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ ഇനിയും തയ്യാറായിട്ടില്ല.വൈദ്യൂതി എത്താത്തത് മൂലം കോളനി ഇരുട്ടിലാണ്.

ഇക്കാര്യത്തിൽ തുടർന്നും വൈദ്യൂത വകുപ്പിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായാൽ കളക്‌ട്രേറ്റ് പടിക്കൽ അനിശ്ചിത കാല നിരാഹാര സമരം സംഘടിപ്പിക്കുമെന്നും സോമൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP