Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ മഅദനി കൊച്ചിയിലെത്തി; കേരളത്തിലേക്കുള്ള യാത്ര വൈകിപ്പിച്ച നടപടി ആസൂത്രിതമെന്നു മഅദനി; പിഡിപി നേതാവിനെ കയറ്റാതെ രാവിലെ ബംഗളൂരുവിൽ നിന്ന് ഇൻഡിഗോ വിമാനം പറന്നതിൽ പ്രതിഷേധം

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ മഅദനി കൊച്ചിയിലെത്തി; കേരളത്തിലേക്കുള്ള യാത്ര വൈകിപ്പിച്ച നടപടി ആസൂത്രിതമെന്നു മഅദനി; പിഡിപി നേതാവിനെ കയറ്റാതെ രാവിലെ ബംഗളൂരുവിൽ നിന്ന് ഇൻഡിഗോ വിമാനം പറന്നതിൽ പ്രതിഷേധം

കൊച്ചി/ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി കൊച്ചിയിലെത്തി. രാത്രി എട്ടരയോടെയാണു ഇൻഡിഗോ വിമാനത്തിൽ മഅദനി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. രാവിലെ മുതൽ വിമാനത്താവളത്തിലും പരിസരത്തും കേന്ദ്രീകരിച്ച പിഡിപി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണു മഅദനിയെ സ്വീകരിച്ചത്.

കേരളത്തിലേക്കുള്ള തന്റെ യാത്ര വൈകിപ്പിച്ച നീക്കം ആസൂത്രിതമായ നടപടിയെന്നു സംശയിക്കുന്നതായി മഅദനി പറഞ്ഞു. കഴിഞ്ഞ ആറു വർഷത്തിനു ശേഷം ആദ്യമായാണു കേരളത്തിൽ കേരളത്തിൽ എത്തുന്നത്. നാട്ടുകാരോടും ബന്ധുക്കളോടുമൊപ്പം റമദാൻ ആഘോഷിക്കാൻ കിട്ടിയ അവസരത്തിന് ദൈവത്തിനോടു നന്ദി പറയുന്നു.

തനിക്കുവേണ്ടി ജാതിമതഭേദമെന്യേ സംസാരിച്ച കേരളത്തിലെ മുഴുവൻ ജനങ്ങളോടും കടപ്പാടും നന്ദിയും അറിയിക്കുന്നു. നീതിക്കു വേണ്ടി നിലകൊള്ളുന്ന മാദ്ധ്യമപ്രവർത്തകരോടു നന്ദിയും കടപ്പാടുമുണ്ടെന്നും മഅദനി പറഞ്ഞു.

രാവിലെ മഅദനിയെ കയറ്റാതെ വിമാനം കേരളത്തിലേക്ക് പറന്നതു വിവാദമായിരുന്നു. ബാംഗ്ലൂർ സ്ഫോടന കേസിലെ പ്രതിയായ മദനിയെ ചട്ടലംഘനമാകും എന്നു കാണിച്ചാണ് വിമാനക്കമ്പനി രാവിലെ അദ്ദേഹത്തെ കയറ്റാതെ നാട്ടിലേക്ക് പോന്നത്. മഅദനിയെ കൊണ്ടുപോകുന്നതിൽ തടസമുണ്ടെന്ന് വിമാനക്കമ്പനി അറിയിക്കുകയായിരുന്നു.

ഇതോടെ വാർത്തയറിഞ്ഞ് പ്രകോപിതരായ പിഡിപി പ്രവർത്തകർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അതിക്രമം നടത്തി. ഇൻഡിഗോ വിമാനത്തിന്റെ ഓഫീസിന്റെ ചില്ല് പ്രവർത്തകർ അടിച്ചു തകർത്തു.

ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 12.55ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിലാണ് മഅദനി യാത്രചെയ്യേണ്ടിയിരുന്നത്. അദ്ദേഹത്തിനൊപ്പം എസിപി ശാന്തകുമാറും ഒരു ഇൻസ്‌പെകടറും യാത്ര ചെയ്യേണ്ടതാണ്. എന്നാൽ ആയുധധാരികളായ പൊലീസുകാരെ വിമാനത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന നിലപാടിനെ തുടർന്നാണ് വിമാനകമ്പനി മഅദനിയെ കൂടാതെ നട്ടിലേക്ക് പറന്നത്. ഇതോടെ ബാംഗ്ലൂരിൽ തങ്ങിയ മഅദനി വൈകീട്ടോടെ ഇൻഡിഗോ വിമാനത്തിൽ തന്നെ നാട്ടിലേക്കു തിരിക്കുകയായിരുന്നു.

ബംഗളൂരു പൊലീസിലെ 10 പേർ അടങ്ങുന്ന മറ്റൊരു സംഘം റോഡ് മാർഗം ഇന്നലെ നെടുമ്പാശേരിയിലെത്തി. മഅദനിക്കൊപ്പം ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോൻ എന്നിവർ വിമാനത്താവളതിൽ എത്തിയിരുന്നു. വിമാനക്കമ്പനി അധികൃതർ ബോർഡിങ് പാസ് നൽകാതിരുന്നപ്പോൾ മഅദനിയുടെ കൂടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരും മഅദനിക്ക് വേണ്ടി സംസാരിക്കാൻ തയ്യാറായില്ല.

കഴിഞ്ഞ തവണയും ഇതേ വിമാനത്തിൽ തന്നെയാണ് മഅദനി കേരളത്തിലേക്ക് വന്നതും തിരിച്ച് പോയതും. അന്നൊന്നും ഇല്ലാത്ത കാര്യമാണ് ഇക്കുറി ഇൻഡിഗോ അധികൃതർ പറയുന്നതെന്ന് മഅദനിയുടെ കൂടെയുള്ളവർ അറിയിച്ചു. കഴിഞ്ഞ തവണ വന്നപ്പോൾ മഅദനിയുടെ കൂടെയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് രജിസ്റ്റർ ചെയ്തതല്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി എതിർപ്പ് അറിയിച്ചിരുന്നു.എന്നാൽ മഅദനിക്ക് യാത്ര ചെയ്യുന്നതിന് തടസമൊന്നും അറിയിച്ചിരുന്നില്ല. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ബോർഡിങ് പാസ് നൽകിയപ്പോഴും ഇല്ലാത്ത എതിർപ്പാണ് അവസാന നിമിഷം വിമാനക്കമ്പനി ഉയർത്തിയതെന്നും മഅദനിയുടെ കൂടെയുള്ളവർ ചൂണ്ടിക്കാട്ടി.

മഅദനിയുടെ യാത്ര മുടങ്ങിയതിനെത്തുടർന്ന് പി.ഡി.പി പ്രവർത്തകർ കൊച്ചിയിലെ ഇൻഡിഗോ ഓഫീസ് ഉപരോധിച്ചു. തുടർന്ന് സംഘർഷവുമായി. സുപ്രീം കോടതി അനുമതി നൽകിയ വ്യക്തിക്ക് യാത്ര നിഷേധിച്ചത് ഉന്നത തലത്തിലുള്ള ഗൂഢാലോചനയാണെന്നും അവർ ആരോപിച്ചു. പിഡിപി സംസ്ഥാന നേതാക്കൾ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ആലപ്പുഴ വഴിയാണു കരുനാഗപ്പള്ളി അൻവാർശേരിയിലെ അൽ അൻവാർ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ക്യാംപസിലെ താമസസ്ഥലത്തേക്കു പോകുന്നത്. തുടർന്ന് മൈനാകപ്പള്ളി തൊട്ടുവാൽ മൻസിലിലെത്തി മാതാപിതാക്കളെ കാണും. അർബുദബാധിതയായ മാതാവിനെ സന്ദർശിക്കാൻ സുപ്രീം കോടതി അനുമതി നൽകിയതിനെ തുടർന്നാണു മഅദനി നാട്ടിലെത്തുന്നത്. 12വരെ കേരളത്തിൽ തങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP