Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിമന്യു കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടികൂടിയത് എസ്ഡിപിഐ മട്ടന്നൂർ ഏരിയാ പ്രസിഡണ്ട് ഹനീഫയെ; പ്രതികളുടെ ഒളിത്താവളം കണ്ണൂർ ജില്ലയിലെന്ന് വിലയിരുത്തി അന്വേഷണ സംഘം

അഭിമന്യു കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടികൂടിയത് എസ്ഡിപിഐ മട്ടന്നൂർ ഏരിയാ പ്രസിഡണ്ട് ഹനീഫയെ; പ്രതികളുടെ ഒളിത്താവളം കണ്ണൂർ ജില്ലയിലെന്ന് വിലയിരുത്തി അന്വേഷണ സംഘം

രഞ്ജിത്ത് ബാബു

കണ്ണൂർ: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികൾക്ക് കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ, ബന്ധം കൂടുതൽ വ്യക്തമാകുന്നു. കേസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തലശ്ശേരിയിലെ സജിവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ചാലിൽ ഗാർഡൻസ് റോഡിലെ സെയ്ൻ വീട്ടിൽ ഷാനവാസിനെ (37) അറസ്റ്റ് ചെയ്ത് ഏറണാകുളത്തേക്ക് കൊണ്ടുപോയിരുന്നു.

തുടർന്ന് എസ്ഡിപിഐ മട്ടന്നൂർ ഏരിയാ പ്രസിഡണ്ട് ഹനീഫയെയും തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചാലിൽ ഷാനവാസിൽ നിന്നും സൂചന ലഭിച്ചതിനെ തുടർന്ന് ഹനീഫയെ മട്ടന്നൂർ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് തലശ്ശേരിയിൽ എത്തിച്ച ശേഷം എറണാകുളം പൊലീസും ചോദ്യം ചെയ്തു. ഇയാളുടെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി. ആവശ്യപ്പെട്ടാൽ എത്തണമെന്ന നിബന്ധനയിൽ വിട്ടയ ക്കുകയായിരുന്നു.

പ്രതി പൊലീസ് നിരീക്ഷണത്തിലാണ്. അഭിമന്യുവിനെ കോളേജ് കാമ്പസിൽ കുത്തിക്കൊന്ന കൊലയാളി സംഘത്തിലെ പ്രധാനികളിൽ ചിലർ കണ്ണുർ, തലശ്ശേരി ഭാഗത്തേക്ക് രക്ഷപ്പെട്ടതായി കൃത്യമായി സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരാളെ സംഘടനയുടെ ഒളിത്താവളത്തിലെത്തിച്ചത് തലശ്ശേരിയിലെ ഷാനവാസാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇക്കാര്യത്തിൽ മട്ടന്നൂരിലെ ഹനിഫയുടെ പങ്കാണ് ഏറണാകുളം പൊലീസ് തിരയുന്നത്. നേതാക്കളെയും സജീവ പ്രവർത്തകരെയും വേട്ടയാടി കേസുകളിൽ കുടുക്കി തളച്ചിടുന്നതിനെതിരെ ശക്തമായി പ്രതികരിക്കാൻ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ നേതൃത്വം കരുക്കൾ നീക്കുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP