Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോപ്പുലർ ഫ്രണ്ട് നിരോധനം ആവശ്യപ്പെട്ടുള്ള എബിവിപി മാർച്ചിൽ കൊല്ലത്ത് സംഘർഷം; ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ ലാത്തിച്ചാർജ്; സംസ്ഥാന സമിതി അംഗത്തിന് തലയ്ക്ക് പരിക്കേറ്റു

പോപ്പുലർ ഫ്രണ്ട് നിരോധനം ആവശ്യപ്പെട്ടുള്ള എബിവിപി മാർച്ചിൽ കൊല്ലത്ത് സംഘർഷം; ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ ലാത്തിച്ചാർജ്; സംസ്ഥാന സമിതി അംഗത്തിന് തലയ്ക്ക് പരിക്കേറ്റു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് എബിവിപി കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം.പ്രവർത്തകർ ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. തലയ്ക്ക് പരിക്കേറ്റ എബിവിപി സംസ്ഥാന സമിതി അംഗം ഗോകുലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് എബിവിപി ദേശീയ നിർവാഹക സമിതി അംഗം രേഷ്മ ബാബു ഉത്ഘാടനം ചെയ്തു.

പോപ്പുലർ ഫ്രണ്ടും സിപിഎം ഒരു നാണയത്തിന്റെ ഇരു വശങ്ങളാണാണെന്നു രേഷ്മ ആരോപിച്ചു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്നാവശ്യപ്പെടുന്നവരെയെല്ലാം പിണറായി പൊലീസിനെ ഉപയോഗിച്ച് തല്ലി ചതക്കുകയാണ്. സ്വന്തം കൂട്ടത്തിൽ പെട്ട ഒരാളുടെ നെഞ്ചിലേക്ക് കഠാര കുത്തി ഇറക്കിയിട്ടും ഈ നിസ്സംഗത പാലിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിലാണ്. ഈ ഇരട്ടത്താപ്പ് പ്രബുദ്ധ കേരളം തിരിച്ചറിയണം.

കൊടിയുടെ നിറം നോക്കാതെ വിദ്യാർത്ഥികൾക്കുവേണ്ടി എബിവിപി തെരുവിലിറങ്ങും. അഭിമന്യുവിന് നീതി തേടി എബിവിപി സമരം ചെയ്യുന്നത് ഇക്കാരണത്താലാണെന്നും രേഷ്മ പറഞ്ഞു. മാർച്ചിന് സംസ്ഥാന സമിതി അംഗങ്ങളായ ഗോകുൽ, ചിപ്പി, ജില്ലാ പ്രസിഡന്റ് ശ്രീവൈശാഖ്, ജില്ലാ സെക്രട്ടറി കെ.എസ് കാർത്തിക് എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP