Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് എബിവിപി മാർച്ച്; വടക്കൻ ഗേറ്റിലേക്ക് തള്ളിക്കയറി പ്രവർത്തകർ ബാരിക്കേടുകൾ തല്ലിത്തകർത്തു; പൊലീസ് ജലപീരങ്കി പ്രയോഗവും ലാത്തിചാർജ്ജും; സംഘർഷത്തിൽ പരിക്കേറ്റ് എവിബിപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ്

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് എബിവിപി മാർച്ച്; വടക്കൻ ഗേറ്റിലേക്ക് തള്ളിക്കയറി പ്രവർത്തകർ ബാരിക്കേടുകൾ തല്ലിത്തകർത്തു; പൊലീസ് ജലപീരങ്കി പ്രയോഗവും ലാത്തിചാർജ്ജും; സംഘർഷത്തിൽ പരിക്കേറ്റ് എവിബിപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുക, വിസി,പിവിസി നിയമനം ഉടൻ നടപ്പിലാക്കുക അഭിമന്യുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമായി എവിബിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംഘർഷത്തിൽ എവിബിപി സംസ്ഥാന സെക്രട്ടറി ശ്യാംരാജിനാണ് പരിക്കേറ്റത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് വൈദ്യ സഹായം നൽകി.

ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു എവിബിപിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. അൻപതോളം പ്രവർത്തകർ മുദ്രാ വാക്യം വിളികളുമായെത്തുകയും സെക്രട്ടേറിയേറ്റഇന്റെ വടക്കേ ഗേറ്റിലേക്ക് തള്ളിക്കയറുകയുമായിരുന്നു. പൊലീസ് ഇവിടെ സ്ഥാപിച്ചിരുന്ന ബാര്ക്കേഡുകൾ പ്രവർത്തകർ തല്ലിത്തകർത്തു. പ്രകടനം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആദ്യ റൗണ്ടിൽ താഴെ വീണ പ്രവർത്തകർ വീണ്ടും ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. രണ്ടാം തവണ ജലപീരങ്കി ശക്തമായി പ്രയോഗിച്ചതോടെയാണ് ശ്യാംരാജിന് തലയ്ക്ക് പരിക്കേറ്റത്.

പ്രതിഷേധ മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. പ്രതിഷേധ സമരം എവിബിപി ദേശീയ നിർവ്വാഹക സമിതി അംഗം വരുൺ പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ക്യാംപസുകളിൽ ക്യാംപസ്ഫ്രണ്ട് എന്ന സംഘടനയേയും പോപ്പുലർഫ്രണ്ടിനെയും നിരോധിക്കണമെന്ന് വരുൺ പ്രസാദ് ആവശ്യപ്പെട്ടു.

വീണ്ടും പ്രതിഷേധം ശക്തമായപ്പോൾ പൊലീസ് ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അൻപതോളം പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. അഭിമന്യു കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിലായതിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. അക്രമ രാഷ്ട്രീയ സംഘടനയായി വളരുന്ന പോപ്പുലർ ഫ്രണ്ട് രാജ്യത്തിന് ഏറെ ദോഷം ചെയ്യുമെന്നും അതിനാൽ നിരോധിക്കണമെന്നുമാണ് എബിവിപിയുടെ ആവശ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP