Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരം എം ജി കോളേജിൽ സംഘർഷം; എസ് എഫ് ഐ- എ ബി വി പി പ്രവർത്തകർ നടുറോഡിൽ തമ്മിലടിച്ചു; നിരവധി പ്രവർത്തകർക്ക് പരുക്ക്; സംഘർഷത്തിന് കാരണം എം ജി കോളേജിൽ എസ് എഫ് ഐ യൂണിറ്റ് തുടങ്ങിയത്‌

തിരുവനന്തപുരം എം ജി കോളേജിൽ സംഘർഷം; എസ് എഫ് ഐ- എ ബി വി പി പ്രവർത്തകർ നടുറോഡിൽ തമ്മിലടിച്ചു; നിരവധി പ്രവർത്തകർക്ക് പരുക്ക്; സംഘർഷത്തിന് കാരണം എം ജി കോളേജിൽ എസ് എഫ് ഐ യൂണിറ്റ് തുടങ്ങിയത്‌

തിരുവനന്തപുരം: തലസ്ഥാനത്ത് എം ജി കോളേജിൽ വിദ്യാർത്ഥി സംഘർഷം.എസ് എഫ് ഐ -എ ബി വി പി പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.കൊളേജിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് ഇരുകൂട്ടരും തമ്മിലുള്ള കയ്യാങ്കളിയിലേക്ക് നയിച്ചത്. തങ്ങളുടെ പ്രവർത്തകരെ എബിവിപി- യുവമോർച്ച പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ കൊളേജിലേക്കു നടന്ന മാർച്ചാണ് അക്രമാസക്തമായത്.

കോളജിൽ എസ്എഫ്ഐ യൂണിറ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്. പിന്നീട് സംഘർഷം തെരുവിലേക്കും നീളുകയായിരുന്നു. എബിവിപിയുടെ ശക്തികേന്ദ്രമായ എംജി കോളജിൽ എസ്എഫ്ഐക്ക് ഇതുവരെ യൂനിറ്റുണ്ടായിരുന്നില്ല. യൂനിറ്റ് രൂപീകരിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനു നേരെ എബിവിപി പ്രവർത്തകർ കല്ലെറിഞ്ഞു. പിന്നീട് ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറും കുപ്പിയേറും ഉണ്ടായി. സംഘർഷക്കാർക്കുനേരെ പൊലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘർഷാവസ്ഥ തുടരുകയാണ്

മാർച്ചിനു നേരേ യുവമോർച്ച- എബിവിപി പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടതോടെ എംസി റോഡ് സംഘർഷഭൂമിയായി മാറുകയായിരുന്നു. തങ്ങൾക്കു നേരേ കല്ലെറിഞ്ഞ എബിവിപി പ്രവർത്തകരെ എസ്എഫഐക്കാർ തിരിച്ചു കല്ലെറിഞ്ഞു. തുടർന്നു എബിവിപി, യുവമോർച്ച പ്രവർത്തകർ പെൺകുട്ടികളുൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇരുകൂട്ടരും തമ്മിലടിച്ചതോടെ കോളേജ് യുദ്ധക്കളത്തിനു സമാനമായി.

തുടർന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നെത്തിയ പൊലീസ് സംഘം വിദ്യാർത്ഥികൾക്ക് നേരെ ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. എസ്എഫ്ഐ പ്രവർത്തകർ കോളേജിൽ പ്രവേശിക്കുന്നത് പൊലീസ് തടയുകയും ചെയ്തത് വാക്കേറ്റത്തിനു കാരണമായി. എബിവിപി വിട്ടുവന്ന വിദ്യാർത്ഥികളെ ചേർത്ത് കഴിഞ്ഞദിവസം എസ്എഫ്ഐ എംജി കോളേജിൽ യൂണിറ്റ് രൂപീകരിച്ചത് വലിയ വാർത്തയായിരുന്നു. 18 വർഷങ്ങൾക്കു ശേഷമാണ് കൊളേജിൽ എസ്എഫ്ഐയുടെ പതാക ഉയരുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP