Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കായംകുളത്ത് കെഎസ്ആർടിസി ബസ് ഇടിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ മരിച്ചു

കായംകുളത്ത് കെഎസ്ആർടിസി ബസ് ഇടിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ മരിച്ചു

കായംകുളം: കെഎസ്ആർടിസി ബസ് ഇടിച്ചു കയറി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ പത്തനാപുരം കുന്നിക്കോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങര ജംഗ്ഷന് സമീപം റെയിൻബോ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. കുന്നിക്കോട് സ്വദേശി നിസാമുദീൻ, കായംകുളം കരീലക്കുളങ്ങര സ്വദേശി ബാബു എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജ് എന്നീവിടങ്ങളിൽ പ്രവേശിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP