Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓവർടേക്കിങ്ങിനിടെ ബൈക്ക് ബസിലിടിച്ചു; മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു; ഗുരുതര പരിക്കേറ്റ് മറ്റൊരു വിദ്യാർത്ഥി ആശുപത്രിയിൽ

ഓവർടേക്കിങ്ങിനിടെ ബൈക്ക് ബസിലിടിച്ചു; മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു; ഗുരുതര പരിക്കേറ്റ് മറ്റൊരു വിദ്യാർത്ഥി ആശുപത്രിയിൽ

എംപി.റാഫി

മലപ്പുറം: ബൈക്കും ബസും കൂട്ടി ഇടിച്ചു യുവാവ് മരിച്ചു. സുഹൃത്തുക്കളായ വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറിയിലെ പുളിക്കത്തൊടി മുജീബിന്റെ മകൻ മുഹമ്മദ്ഷിബിലി ( 18) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കുട്ടിലങ്ങാടി പടിഞ്ഞാർ മണ്ണയിലെ കപ്പൂർ കുട്ടിയുടെ മകൻ നിഫാർ ( 18 ) നെ ഗുരുതരമായ പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ മലപ്പുറം എം' എസ്‌പി.സ്‌കൂളിന് സമീപത്തെ വളവിൽ ആയിരുന്നു അപകടം.

മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കവെ മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് വന്ന് ഇടിക്കുകയായിരുന്നു. മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാർത്ഥികളായ ഇരുവരും ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ഷിബിലി ഇപ്പോൾ മലപ്പുറത്തെ ബന്ധുവിന്റെ കടയിലെ താൽക്കാലിക ജീവനക്കാരനാണ് ' . മാതാവ് : സറഫുന്നീസ , സഹോദരങ്ങൾ: മുഹമ്മദ് ഷമീം, ഫാത്തിമ ഷം ന, ഫാത്തിമ നിഹ് ല മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഫസ്ഫരി കോംപ്ലക്‌സിൽ എത്തിച്ച് മയ്യിത്ത് നമസ്‌ക്കരിച്ചു പടിഞ്ഞാറ്റു മുറി ജുമാ മസ്ജിദിൽ ഖബറടക്കി'.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP