Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട്ട് ഓട്ടോയിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടി മരിച്ചു; അപകട കാരണമായത് കാറിന്റെ അമിതവേഗമെന്ന് ദൃക്‌സാക്ഷികൾ

കോഴിക്കോട്ട് ഓട്ടോയിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടി മരിച്ചു; അപകട കാരണമായത് കാറിന്റെ അമിതവേഗമെന്ന് ദൃക്‌സാക്ഷികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം കാളാണ്ടിത്താഴം ബൈപ്പാസിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടി മരിച്ചു. കൊടിയത്തൂർ അങ്ങാട്ടുപൊയിൽ മുജീബിന്റെ മകനായ ജാസി (15) ആണ് മരണമടഞ്ഞത്. ഇന്ന് ഉച്ചക്ക് കോഴിക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേ കുന്ദമംഗലം സിഡബ്ലു്യആർഡിഎമ്മിന് സമീപം കാളാണ്ടിത്താഴം ബൈപ്പാസിൽ വച്ചായിരുന്നു അപകടം.

ഗുരുതര പരിക്കേറ്റ ജാസിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 12 മണിക്ക് അപകടം നടന്ന് 10 മിനിറ്റിനകം മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും 3 മണിയോടെ ജാസി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസറ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടനൽകും.

കാറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൂടെയുണ്ടായിരുന്ന കാർ ഓടിച്ചിരുന്ന ഡ്രൈവർ റുജീഷ് റഹ്മാനും, ഓട്ടോ യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് വരികയായിരുന്ന ഓട്ടോയിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ചേവരമ്പലം മുണ്ടിക്കൽതാഴം റോട്ടിലെ സ്ഥിരം അപകടമേഖലയാണ് കാളാണ്ടിത്താഴം ബൈപ്പാസ്.

നാല് റോഡുകൾ കൂടി സംഗമിക്കുന്ന സ്ഥലമാണ് ഇവിടെ. കോഴിക്കോട് നഗരത്തിൽ നിന്ന് കുന്ദമംഗലം, സിഡ്ബ്ല്യൂആർഡിഎം, ഐഐഎം, എൻഐടി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ സ്ഥിരമായി ഉപയോഗിക്കുന്ന റോഡാണിത്. കോഴിക്കോട് നഗരത്തിൽ നിന്ന് ഈ ഭാഗങ്ങളിലേക്കെത്തെന്നാനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിർമ്മിച്ച പുതിയ വഴിയാണ് ഇത്. ജനുവരിയിൽ ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം നാലാം തവണയാണ് ഈ റോട്ടിൽ കാളാണ്ടിത്താഴം ബൈപ്പാസിൽ അപകടം സംഭവിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP