Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അപകടം; ശുചിമുറിയിൽ കുടുങ്ങിയ സ്ത്രീയെ രണ്ടുമണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിൽ രക്ഷിച്ചു; അപകടം ഉണ്ടായത് അടിമാലി മഹാദേവ ക്ഷേത്രത്തിന് സമീപം

ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അപകടം; ശുചിമുറിയിൽ കുടുങ്ങിയ സ്ത്രീയെ രണ്ടുമണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിൽ രക്ഷിച്ചു; അപകടം ഉണ്ടായത് അടിമാലി മഹാദേവ ക്ഷേത്രത്തിന് സമീപം

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: മഹാദേവ ക്ഷേത്രത്തിനു സമീപം പ്രവർത്തിച്ചുവരുന്ന തുരങ്കം ഹോട്ടലിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. ശുചിമുറിയും പരിസരവും മണ്ണിനടിയിൽ. അകത്തായ യുവതിയെ രണ്ടു മണിക്കൂറിനുശേഷം രക്ഷിച്ചു.

രാവിലെയുണ്ടായ മഴയിലാണ് പിൻവശത്തെ ഉയർന്ന ഭാഗത്തുനിന്നും ഹോട്ടൽ കെട്ടിടത്തിന്റെ മുകളിലേയ്ക്ക് മണ്ണിടിഞ്ഞ് വീണത്. ഹോട്ടൽ നടത്തിപ്പുകാരികൂടിയായ അടിമാലി വാഴയിൽ ശ്രീജേഷിന്റെ ഭാര്യ പ്രമിത(28) ആണ് അപകടത്തിൽപ്പെട്ടത്.

ശുചിമുറിയിൽ കയറിയപ്പോഴായിരുന്നു മണ്ണിടിച്ചിൽ. ചുറ്റും മണ്ണുവീണതിനാൽ ഇവർക്ക് പുറത്തുകടക്കാനായില്ല. ജെസിബി എത്തിച്ച് മണ്ണുകോരിമാറ്റിയാണ് ഇവരെപുറത്തെത്തിച്ചത്.

രക്ഷാദൗത്യം രണ്ട് മണിക്കൂറോളം നീണ്ടു.സംഭവമറിഞ്ഞ് ആവശ്യമായ സജ്ജീകരണങ്ങളുമായി അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിൽ സംഘവും സ്ഥത്തെത്തിയിരുന്നു. ദുരന്തത്തിന്റെ ആഘാതത്തിൽ തളർന്നുവീണ നിലയിലാണ് ഇവരെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവമറിഞ്ഞ് പ്രദേശത്ത് വൻ ജനക്കൂട്ടവുമെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP