Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദമ്പതികളും മക്കളും സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടർ മറിഞ്ഞു; റോഡിൽ വീണ ദമ്പതികളുടെയും കുഞ്ഞുങ്ങളുടെയും മേൽ കെഎസ്ആർടിസി കയറി മൂന്നു മരണം; കൊല്ലം തിരുമുക്കിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് ചാത്തന്നൂർ സ്വദേശികൾ; പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

ദമ്പതികളും മക്കളും സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടർ മറിഞ്ഞു; റോഡിൽ വീണ ദമ്പതികളുടെയും കുഞ്ഞുങ്ങളുടെയും മേൽ കെഎസ്ആർടിസി കയറി മൂന്നു മരണം; കൊല്ലം തിരുമുക്കിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് ചാത്തന്നൂർ സ്വദേശികൾ; പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികരായ ദമ്പതികളും കുട്ടിയും മരിച്ചു. കാറിടിച്ച് റോഡിലേക്ക് മറിഞ്ഞുവീണ ദമ്പതികളുടേയും കുഞ്ഞുങ്ങളുടേയും മേൽ കെ.എസ്.ആർ.ടി ബസ് കയറയുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ദമ്പതികളും രണ്ടു മക്കളും സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിച്ചതോടെ ആഘാതത്തിൽ സ്‌കൂട്ടർ മറിയുകയും ഇവർ റോഡിലേക്ക് വീഴുകയുമായിരുന്നു. സമീപത്തുകൂടെ വന്ന ബസ് ഇവരുടെ മേൽ പാഞ്ഞുകയറിയാണ് ദാരുണമായ അപകടം ഉണ്ടായത്.

ഉച്ചക്ക് രണ്ടരയോടെ കൊല്ലം തിരുമുക്കിലാണ് സംഭവം. ചാത്തന്നൂർ സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചാത്തന്നൂർ ഏറം കൊല്ലന്റഴികത്ത് ഷിബു (35), ഭാര്യ സിജി (30), മകൻ അനന്ദു (10) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരു കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP