Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകടങ്ങൾ പെരുകുന്ന റോഡ് നന്നാക്കാൻ അധികൃതർ മടിക്കുന്നു; പ്രശ്‌നപരിഹാരത്തിനായി റോഡരികിൽ ഹോമം നടത്താനൊരുങ്ങി നാട്ടുകാർ

അപകടങ്ങൾ പെരുകുന്ന റോഡ് നന്നാക്കാൻ അധികൃതർ മടിക്കുന്നു; പ്രശ്‌നപരിഹാരത്തിനായി റോഡരികിൽ ഹോമം നടത്താനൊരുങ്ങി നാട്ടുകാർ

വണ്ടിത്താവളം: അപകടപരമ്പരകളും മരണങ്ങളും പെരുകി വരുന്ന റോഡിൽ ജ്യോതിഷ പ്രകാരമുള്ള പ്രശ്‌നപരിഹാരത്തിനൊരുങ്ങി നാട്ടുകാർ. അപകടങ്ങൾ വിട്ടൊഴിയാതെ പിന്തുടരുന്ന റോഡരികിൽ പരിഹാരം തേടി നാട്ടുകാർ മുൻകൈയെടുത്ത് ജ്യോതിഷ വിധി പ്രകാരമുള്ള ഹോമം നടത്തുകയാണ്. തത്തമംഗലം-മീനാക്ഷിപുരം പ്രധാനപാതയിൽ പാട്ടികുളത്താണ് നാട്ടുകാരുടെ പ്രശ്‌നപരിഹാരക്രിയ. 13 ന് പാട്ടികുളം പാലത്തിന് സമീപം റോഡരികിലാണ് ഹോമം. ചിറ്റൂർ തെക്കേഗ്രാമം എസ്. ഹരിഹരനമ്പൂതിരിയാണ് ഹോമത്തിന് നേതൃത്വം നൽകുന്നത്.

പാട്ടികുളം പാലത്തിന് സമീപത്തെ വളവാണ് പ്രശ്‌ന കാരണം. ഇതിനകം ഇവിടെ നടന്ന അപകടപരമ്പരകളിൽ 15 പേർ മരിച്ചു. പാലത്തിനു സമീപത്തെ അപകടം ഒഴിവാക്കാൻ ബന്ധപ്പെട്ട പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അധികൃതർ തിരിഞ്ഞുനോക്കിയില്ലയെന്നാണ് നാട്ടുകാരുടെ ആരോപണം. അതിനാലാണ് പരിഹാര മാർഗങ്ങൾ തേടി നാട്ടുകാർ രംഗത്തിറങ്ങിയത്.

പൊല്പുള്ളിയിലെ ജ്യോത്സ്യരുടെ നേതൃത്വത്തിൽ പ്രശ്‌നപരിശോധന നടത്തി. പ്രശ്‌ന വിധിപ്രകാരമാണ് ഇപ്പോൾ ഹോമത്തിന് ഒരുങ്ങുന്നത്. ഇതിനുശേഷം ഇവിടത്തെ അപകട വളവ് നിവർത്താൻ ജില്ലാ കലക്ടർ, പൊതുമരാമത്ത് വകുപ്പ് എന്നിവർക്ക് നാട്ടുകാർ നേരിട്ട് നിവേദനം നൽകും. അപകടങ്ങൾ കുറയ്ക്കാൻ ശാസ്ത്രീയ പരിഹാരം തേടുന്നതിന് മുമ്പ് ജ്യോതിഷ പരിഹാരവുമായി നാട്ടുകാർ രംഗത്തിറങ്ങിയത് പ്രദേശത്ത് ചർച്ചയായിട്ടുണ്ട്.  

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP