Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ചൻകോവിലാർ ഗതിമാറി ഒഴുകുന്നു; രക്ഷാപ്രവർത്തനത്തിന് തടസം; പന്തളത്തെ രക്ഷാ പ്രവർത്തനം മന്ദഗതിയിൽ  

അച്ചൻകോവിലാർ ഗതിമാറി ഒഴുകുന്നു; രക്ഷാപ്രവർത്തനത്തിന് തടസം; പന്തളത്തെ രക്ഷാ പ്രവർത്തനം മന്ദഗതിയിൽ   

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ചൻകോവിലാർ ഗതി മാറിയൊഴുകുന്നതായി റിപ്പോർട്ട്. വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നത് രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കുന്നു. ഇതേതുടർന്ന് പന്തളത്ത് രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. നിരവധി പേരാണ് പത്തനംതിട്ട ജില്ലയിലെ വിവിധ മേഖലകളിലായി കുടുങ്ങിക്കിടക്കുന്നത്. ചെങ്ങന്നൂരിൽ സ്ഥിതി ഗുരുതരമാണെന്നും രാത്രിയിൽ രക്ഷാപ്രവർത്തനം നടന്നില്ലെങ്കിൽ പതിനായിരങ്ങൾ മരിക്കുമെന്നും സ്ഥലം എംഎൽഎ സജി ചെറിയാൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

നിലവിൽ കേന്ദ്ര സേനയുടെ വിവിധ യൂണിറ്റുകൾ പത്തനംതിട്ട ജില്ലുടെ വിവധ കതോണുകളിലായി നിലയുറപ്പിച്ചിട്ടുണ്ട്.ആർ.എ.എഫ്, രണ്ട് ബറ്റാലിയൻ, ഐ.ടി.ബി.പി 27 ബി നൂറനാട് ക്യാംപിൽ നിന്നുള്ള മൂന്നു സംഘം ഇതിനു പുറമേ ദ്രുതകർമ്മ സേന, ഫയർഫോഴ്‌സ് എന്നിവയും ദുരന്ത ്മുഖത്ത് രക്ഷാ പ്രവർത്തനത്തിനായിട്ടുണ്ട്. രാത്രിയായതിനാൽ രക്ഷാ പ്രവർത്തനത്തെ ബാധിക്കും എന്നാണ് കരുതുന്നത്.

കൊല്ലം നീണ്ടകര, വിഴിഞ്ഞം, അഴിയിക്കൽ ഹാർബറുകളിൽ നിന്നായി 300 ലധികം ഫൈബർ ബോട്ടുകൾ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി എത്തിച്ചിട്ടുണ്ട്. കൂടുതൽ ഹെലികോപ്ടർ സഹായം നാളെ രാവിലെയോടെ ലഭ്യമാക്കും. ചെങ്ങന്നൂർ എംപി സജി ചെറിയാന്റെ ആവശ്യപ്രകാരം കൂടുതൽ സേന ചെങ്ങന്നൂരിലേക്ക് എത്തിയിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP