Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്തനംതിട്ടയിലെ തോട്ടം മേഖലയിൽ കമ്പനികൾ ലക്ഷക്കണക്കിന് ഏക്കർ ഭൂമി കൈക്കലാക്കിയതു സിപിഐ. നേതാവായ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത്; ഹാരിസണും ടാറ്റായും അടക്കമുള്ള കമ്പനികൾ കൈക്കലാക്കിയത് കോടികളുടെ ഭൂമയെന്ന് രാജമാണിക്യത്തിന്റെ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കുന്നില്ല; പിന്നിൽ സിപിഐയും കമ്പനികളും തമ്മിലുള്ള രഹസ്യധാരണ

പത്തനംതിട്ടയിലെ തോട്ടം മേഖലയിൽ കമ്പനികൾ ലക്ഷക്കണക്കിന് ഏക്കർ ഭൂമി കൈക്കലാക്കിയതു സിപിഐ. നേതാവായ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത്; ഹാരിസണും ടാറ്റായും അടക്കമുള്ള കമ്പനികൾ കൈക്കലാക്കിയത് കോടികളുടെ ഭൂമയെന്ന് രാജമാണിക്യത്തിന്റെ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കുന്നില്ല; പിന്നിൽ സിപിഐയും  കമ്പനികളും തമ്മിലുള്ള രഹസ്യധാരണ

പത്തനംതിട്ട : കയ്യേറ്റത്തിനെതിരെ അതിശക്തമായ നിലപാടെടുക്കുന്ന സിപിഐക്ക് തിരിച്ചടിയായി മാറിയ മുൻ സ്പെഷൽ ഓഫീസർ രാജമാണിക്യത്തിന്റെ റിപ്പോർട്ടിൽ നടപടിയെടുക്കാതെ സർക്കാർ, കോടിക്കണക്കിന് രൂപയുടെ ലക്ഷക്കണക്കിന് ഏക്കർ ഭൂമി ഹാരിസൺ മലയാളവും ടാറ്റായും അടക്കമുള്ള കമ്പനികൾ കയ്യിലാക്കിയത് സിപിഐ. നേതാവായ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.

വ്യാജ രേഖ ചമച്ചാണ് വൻകിട കുത്തക കമ്പനികൾ ഭൂമി അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഏറ്റെടുത്തത് എന്നും ഹാരിസണും ടാറ്റായും അടക്കമുള്ള കമ്പനികളുടെ ആധാരം വ്യാജമാണെന്നും ഭൂമി ഓർഡിനൻസിലൂടെ ഏറ്റെടുക്കണമെന്നുമുള്ള മുൻ സ്പെഷൽ ഓഫീസർ രാജമാണിക്യത്തിന്റെ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കാത്തിനു പിന്നിലും സിപിഐയും ഈ കമ്പനികളും തമ്മിലുള്ള രഹസ്യധാരണയാണെന്നുമാണ് മംഗളത്തിന്റെ പത്തനംതിട്ട ബ്യൂറോ ചീഫ് സജിത്ത് പരമേശ്വരൻ റിപ്പോർട്ട് ചെയ്തത്.

തോട്ടംമേഖലയിലെ 90 ശതമാനം കമ്പനികളുടെയും ആധാരങ്ങളിൽ പറയുന്നത് ഭൂമി ബ്രിട്ടീഷ് കമ്പനികളുടെ പക്കൽനിന്നു വിലയ്ക്കു വാങ്ങിയെന്നാണ്. ഈ ആധാരങ്ങളെല്ലാം ചമച്ചത് 1970-79 കാലത്താണ്. 1970 മുതൽ 77 വരെ മുഖ്യമന്ത്രിയായിരുന്നതു സി. അച്യുതമേനോനാണ്. 79-ൽ പി.കെ. വാസുദേവൻ നായരായിരുന്നു മുഖ്യമന്ത്രി. അക്കാലത്തു ബേബി ജോണായിരുന്നു റവന്യൂ മന്ത്രി. റവന്യൂ വകുപ്പ്തന്നെ നടത്തിയ അന്വേഷണത്തിലാണ് ഈ ആധാരങ്ങളെല്ലാം വ്യാജമാണെന്നു തെളിഞ്ഞത്.

അഞ്ചു ലക്ഷം ഏക്കറാണ് വ്യാജ ആധാരങ്ങൾ വഴി കുത്തകക്കമ്പനികൾ കൈക്കലാക്കിയത്. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ ഭൂമിയുടെ പകുതി വരുന്ന തോട്ടംഭൂമി വീണ്ടെടുക്കണമെന്ന രാജമാണിക്യത്തിന്റെ റിപ്പോർട്ട് റവന്യൂ വകുപ്പ് കണ്ടതായി നടിക്കാത്തു വ്യാജ ആധാരങ്ങൾക്കു പിന്നിലുള്ള സിപിഐ. നേതാക്കളുടെ പങ്ക് മറച്ചുവയ്ക്കാനാണെന്ന ആരോപണവും ശക്തമാണ്.

സംസ്ഥാനത്ത് ടാറ്റായുടെ കൈവശമുള്ള ഭൂമിയുടെ ആധാരങ്ങൾ ചമച്ചത് 1976 ഡിസംബർ 31നാണ്. ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന്റെ ഓഹരികൾ വാങ്ങി കൊച്ചിയിൽ മലയാളം പ്ലാന്റേഷൻ (ഇന്ത്യാ) ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്യുന്നത് 1977-ലാണ്. ടി.ആർ. ആൻഡ് ടീയുടെ ആധാരങ്ങളും 1977നു ശേഷം ചമച്ചവയാണ്. സ്വാതന്ത്ര്യം കിട്ടി 30 വർഷത്തിനുശേഷം കമ്പനികൾ ചമച്ച ഈ ആധാരങ്ങൾക്കു നിയമസാധുതയില്ലെന്നും ഇവരുടെ പക്കലുള്ള ഭൂമി മുഴുവൻ ഏറ്റെടുക്കണമെന്നുമാണ് റവന്യൂ സ്പെഷൽ ഓഫീസറുടെ റിപ്പോർട്ട്. അഞ്ചു ലക്ഷത്തോളം ഏക്കർ സർക്കാരിന് ഏറ്റെടുക്കാമെന്നും നിയമനിർമ്മാണം വഴിയായാൽ കോടതി ഇടപെടലില്ലാതെ ഭൂമി ഏറ്റെടുക്കൽ എളുപ്പത്തിൽ സാധ്യമാകുമെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ടാണ് ഒരു വർഷത്തോളമായി മന്ത്രി പൂഴ്‌ത്തിവച്ചിരിക്കുന്നത്.

ഹാരിസൺസ് മലയാളം കമ്പനിയുടെ വിദേശപണം കടത്തലും ഭൂമി ഇടപാടുകളും സംബന്ധിച്ചു സിബിഐ. അന്വേഷണം നടത്തണമെന്നു കാട്ടി റവന്യൂ സ്പെഷൽ ഓഫീസർ 2016 സെപ്റ്റംബർ 24നു നൽകിയ റിപ്പോർട്ടും വെളിച്ചം കണ്ടിട്ടില്ല. ടാറ്റായും ഹാരിസൺസും അടക്കമുള്ള കമ്പനികൾക്കെതിരായി നിലവിൽ ഹൈക്കോടതിയിലുള്ള കേസുകളിൽ ഈ റിപ്പോർട്ടുകളൊന്നും ചൂണ്ടിക്കാട്ടാത്തതിനാൽ കമ്പനികൾ അനുകൂല ഉത്തരവുകൾ നേടിയെടുക്കുകയും ചെയ്യുന്നു. ടാറ്റായ്ക്കെതിരേ ഭൂമി കൈയേറ്റത്തിന് ഒൻപതു കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടികളില്ല. ഹാരിസനെതിരേ വിജിലൻസ് കേസുണ്ടെങ്കിലും അതിലും തുടർനടപടികളില്ലെന്നും സജിത്ത് പരമേശ്വരൻ റിപ്പോർട്ട് ചെയ്യുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP