Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളത്തൂവലിൽ സിപിഐ(എം)-കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി; ലോക്കൽ സെക്രട്ടറിയെ സിപിഐ(എം) നീക്കി; മണ്ഡലം പ്രസിഡന്റിനെ കോൺഗ്രസും

വെള്ളത്തൂവലിൽ സിപിഐ(എം)-കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി; ലോക്കൽ സെക്രട്ടറിയെ സിപിഐ(എം) നീക്കി; മണ്ഡലം പ്രസിഡന്റിനെ കോൺഗ്രസും

തൊടുപുഴ: വെള്ളത്തൂവലിലെ ബിവറേജ്‌സ് കോർപ്പറേഷൻ ഔട്ട്‌ലെറ്റ് വിഷയത്തിൽ പ്രാദേശിക ഘടങ്ങളെ പോലെ കോൺഗ്രിന്റേയും സിപിഎമ്മിന്റേയും സംസ്ഥാന നേതൃത്വങ്ങളും ഒരുമിച്ചു. ഔട്‌ലെറ്റ് തുറക്കണമെന്ന ആവശ്യവുമായി എക്‌സൈസ് മന്ത്രിക്ക് കത്തെഴുതിയ സിപിഐ(എം) ലോക്കൽ കമ്മറ്റി സെക്രട്ടറിക്കും കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനും എതിരെ അച്ചടക്ക നടപടി.

വെള്ളത്തൂവൽ വിഷയത്തിൽ സിപിഎമ്മാണ് ആദ്യം നടപടി എടുത്തത്. സിപിഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.ജി. സത്യനെ തൽസ്ഥാനത്തു നിന്നു മാറ്റി. സിപിഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ നിർദേശത്തെ തുടർന്നാണിത്. പാർട്ടിയോട് ആലോചിക്കാതെയാണ് സത്യൻ, മന്ത്രി ബാബുവിന് കത്തെഴുതിയതെന്നും ബവ്‌റിജസ് കോർപ്പറേഷന്റെ പൂട്ടിയ ഔട്ട്‌ലെറ്റ് തുറക്കണമെന്ന നിലപാട് പാർട്ടിക്കില്ലെന്നും മണി വ്യക്തമാക്കി. ഏര്യാ-ജില്ലാ നേതൃത്വങ്ങളോട് ആലോചിക്കാതെ കത്ത് എഴുതിയതിനാണ് നടപടി.

തൊട്ടു പിറകേ കോൺഗ്രിസിലും അച്ചടക്ക നടപടി വന്നു. കെപിസിസി അധ്യക്ഷൻ വി എം. സുധീരന്റെ കടുത്ത നിലപാടായിരുന്നു ഇതിന് കാരണം. ഡി.സി.സി പ്രസിഡന്റ് റോയ് കെ പൗലോസാണ് നടപടി എടുത്തത്. വെള്ളത്തൂവൽ വിഷയത്തിൽ കത്തെഴുതിയ മണ്ഡല പ്രസിഡന്റ് റോയ് ജോണിനെയാണ് മാറ്റിയത്. സർക്കാരിന്റെ മദ്യനയത്തെ എതിർത്ത് കത്തെഴുതുന്നതിനാണ് നടപടി.

വെള്ളത്തൂവലിന്റെ വികസനത്തിന് ബിവറേജസ് ഔട്‌ലെറ്റ് വേണമെന്ന കത്താണ് സിപിഐ(എം)., കോൺഗ്രസ് പ്രാദേശിക നേതൃത്വം മന്ത്രിക്ക് അയച്ചത്. എന്നാൽ ഔട്‌ലെറ്റ് തുറക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ കത്ത് എഴുതിയവർക്ക് നടപടിയും ഉണ്ടായി. അങ്ങനെ വെള്ളത്തൂവലിന്റെ ബിവറേജസ് ഔട്‌ലെറ്റിനുള്ള കാത്തിരിപ്പും തീരുന്നു.

ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടിയത് പ്രദേശത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്നാണു പ്രാദേശിക നേതാക്കളുടെ വാദം. പൊതുവെ പിന്നോക്കാവസ്ഥയുള്ള സ്ഥലത്ത് വ്യാപാര സ്ഥാപനങ്ങളും ഓട്ടോ- ടാക്‌സിയും കുറെയെങ്കിലും നിലനിന്നു പോന്നത് ബിവറേജസ് ഷോപ്പിന്റെ സാന്നിധ്യം കൊണ്ടെന്നായിരുന്നു വാദം. അത് അടച്ചുപൂട്ടിയതോടെ ഓട്ടോ- ടാക്‌സിക്കാരുടെയും വ്യാപാരികളുടെയും നില പരുങ്ങലിലായെന്നാണ് പരാതി

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP