Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊക്കൈനുമായി യുവ നടൻ ഷൈൻ ടോം ചാക്കോയും നാലു മോഡലുകളും പിടിയിൽ; സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച നിസാമിന്റെ ഫ്ളാറ്റിൽനിന്നു പിടിച്ചെടുത്തതു ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്ന്‌

കൊക്കൈനുമായി യുവ നടൻ ഷൈൻ ടോം ചാക്കോയും നാലു മോഡലുകളും പിടിയിൽ; സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച നിസാമിന്റെ ഫ്ളാറ്റിൽനിന്നു പിടിച്ചെടുത്തതു ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്ന്‌

കൊച്ചി: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ച കിങ്‌സ് ബിഡി കമ്പനി ഉടമ നിസാമിന് മയക്കുമരുന്ന് കച്ചവടവും. കൊച്ചി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ നിസാമിന്റെ ഫൽറ്റിൽ നിന്ന് കൊക്കൈനുമായി യുവനടൻ ഷൈൻ ടോം ചാക്കോയേയും സഹ സംവിധായക ബ്ലസിയേയും അടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹസംവിധായിക ബ്ലസി, ദുബായ് ട്രാവൽ മാർട്ട് ഉടമ സ്‌നേഹ. ബാംഗ്ലൂർ സ്വദേശികളായ മോഡലുകൾ ടിൻസി, രേഷ്മ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. അടുത്തിടെ സൂപ്പർ ഹിറ്റായ ഇതിഹാസ സിനിമയിലെ നായകനാണ് പിടിയിലായ ഷൈൻ ടോം ചാക്കോ.

പത്ത് ഗ്രാം കൊക്കെയ്ൻ ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇതിന് പത്തുലക്ഷം രൂപയോളം വിലവരുമെന്നാണ് റിപ്പോർട്ട്. ഇതോടെ നിസമാന്റെ ക്രിമിനൽ ബന്ധങ്ങൾക്ക് കൂടുതൽ തെളിവ് പുറത്തുവരികയാണ്. വർഷങ്ങളായി മയക്കു മരുന്ന് കച്ചവടവും മറ്റ് നിയമ വിരുദ്ധ പ്രവർത്തനങ്ങളും കൊച്ചിയിലെ ഫ് ളാറ്റ് കേന്ദ്രീകരിച്ച് നടക്കുന്നതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. സ്‌മോക്കേർഴ്‌സ് പാർട്ടിയാണ് ഇവിടെ നടന്നതെന്നാണ് പൊലീസ് പറയുന്നത്. കുറച്ചുകാലമായുള്ള പൊലീസിന്റെ നിരീക്ഷണത്തെ തുടർന്നാണ് അറസ്റ്റ് നടന്നത്. രേഷ്മ വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റിലായിരുന്നു പാർട്ടി.

ഗോവയിൽ നിന്നുള്ള സുഹൃത്ത് വഴിയാണ് കൊക്കയിൻ ലഭിച്ചതെന്ന് ഷൈൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നിസാമിന് മയക്കുമരുന്നുമായി ബന്ധമുള്ളത് സ്ഥിരീകരിച്ചിട്ടില്ല. കടവന്ത്രയിലെ ഫ്‌ളാറ്റിലെ റെയ്ഡിനോടനുബന്ധിച്ച് നിസ്സാമിന്റെ ശോഭാ സിറ്റിയിലെ ഫ്‌ളാറ്റിലും പൊലീസ് റെയ്ഡ് നടത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത മോഡലുകളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. അഞ്ച് പേർക്കെതിരേയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തു.

ചോദ്യം ചെയ്യലിൽ എല്ലാ കുറ്റവും ഷൈൻ ടോം ചാക്കോ ഏറ്റെടുത്തു. ഗോവയിൽ നിന്ന് തനിക്ക് കിട്ടിയതാണ് കൊക്കൈൻ എന്നതാണ് നൽകിയിരിക്കുന്ന മൊഴി. നിസാമുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് നടന്റെ മൊഴി. പിടിയിലായ നാല് സ്ത്രീകളും രണ്ട് ദിവസമായി ഈ ഫൽറ്റിൽ ഉണ്ടായിരുന്നു. ഷൈൻ ഇന്നലെ വൈകുന്നേരമാണ് ഇവിടെ എത്തിയത്. കൊച്ചിയിൽ ഇത്തരം പാർട്ടികൾ സ്ഥിരമാണെന്നാണ് ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് മനസ്സിലാകുന്നത്.

പുലർച്ചെ മൂന്നു മണിയോടെയായിരുന്നു പൊലീസ് റെയ്ഡ്. പിടിയിലായവർ ഉപയോഗിച്ചു കഴിഞ്ഞിരുന്നതിന്റെ ബാക്കി ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. കൊച്ചിയിൽ നടക്കുന്ന നിശാപാർട്ടികളിൽ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനകൾ കർശനമാക്കിയിരുന്നു.ഡിജെ പാർട്ടികളിൽ പൊലീസ് റെയ്ഡ് തുടങ്ങിയതോടെ കൊച്ചിയിൽ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടികൾ വ്യാപകമാകുന്നതായി പരാതി ഉണ്ട്.

കടവന്ത്രയിലെ ഫളാറ്റിൽ ഇവർ കൊക്കെയ്ൻ ഉപയോഗിക്കുന്നതിനിടെയാണ് പൊലീസെത്തിയത്. പത്തുലക്ഷം രൂപ വിലവരുന്ന 50 ഗ്രാം കൊക്കെയ്ൻ ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി. നാലു സ്ത്രീകളിൽ ഒരാൾ മലയാളിയും മൂന്നുപേർ കർണാടക സ്വദേശികളുമാണ്. കൊച്ചി സിഐ ഷെൽബി ഫ്രാൻസിന്റെ നേതൃത്വത്തിൽ അതീവ രഹസ്യമായി പുലർച്ചെ ഫ് ളാറ്റിൽ റെയ്ഡ് നടത്തുകയായിരുന്നു. വർഷങ്ങളായി ഇവിടം കേന്ദ്രീകരിച്ച് ഇത്തരം പ്രവർത്തികൾ നടന്നിരുന്നുവെന്ന സംശയവും മറ്റുള്ളവർ പൊലീസിനോട് പങ്കുവച്ചിട്ടുണ്ട്.

പിടികൂടിയത് സിനിമാ നടനെയാണെന്ന് പിന്നീടാണ് പൊലീസിന് മനസ്സിലായത്. ഇവരെ വിശദ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണ്. ഇവിടെ കൊക്കൈൻ പർട്ടി നടന്നുക്കുന്നുവെന്നായിരുന്നു സൂചന. ഇത്തരം പാർട്ടികൾ സിനിമാ മേഖലയിൽ ഇപ്പോൾ സജീവമാണത്രേ. നിസാം അറസ്റ്റിലാവുകയും ഇയാളെ കുറിച്ച് വാർത്തകൾ വരികയും ചെയ്തിരുന്നു. ഇതോടെ ഫ്‌ളാറ്റിലുള്ളവർക്ക് സംശയങ്ങൾ തുടങ്ങി. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്.

മയക്കുമരുന്ന് കേസിൽ നിസാമിനും ബന്ധമുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ശോഭാ സിറ്റിയിലെ ഇയാളുടെ ഫൽറ്റും പൊലീസ് റെയ്ഡ് നടത്തുകയാണ്. തൃശൂർ ശോഭാ ഡെവലപ്പേഴ്‌സിന്റെ ഫ്‌ലാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചതിനാണ് നിസാം അറസ്റ്റിലായത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കൊച്ചിയിലെ ഫ്‌ലാറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്നാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്.

മുഹമ്മദ് നിസാം പതിനൊന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. തൃശൂർ ഈസ്റ്റ് പൊലീസിൽ നാലും വിയ്യൂരിൽ നാലുംചാവക്കാട്ട് ഒന്നും പേരാമംഗലത്ത് രണ്ടും ഉൾപ്പെടെ പതിനൊന്ന് കേസുകളാണ് ഇയാൾക്കെതിരെയുള്ളതെന്ന് പൊലീസ് പറഞ്ഞു. പലതും അടിപിടി കേസുകളാണ്. ഒൻപതുവയസുള്ള മകനെ കൊണ്ട് ഫെരാരി കാർ ഓടിപ്പിച്ച് യൂ ട്യൂബിൽ ഇട്ട കേസും സഹോദരന്റെ ഭാര്യയെ ഫേസ് ബുക്കിലൂടെ അപമാനിച്ച കേസും നിലവിലുണ്ട്.

നിസാമിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയ ആളെ കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതും തൃശൂരിലെ വനിതാ പൊലീസ് എസ്. ഐ ദേവിയെ വാഹന പരിശോധനയ്ക്കിടയിൽ ആഡംബരകാറിൽ പൂട്ടിയിട്ടതുമാണ് മറ്റുരണ്ട് കേസുകൾ. കിങ് ബീഡി കമ്പനിയുടെ എം.ഡിയാണ് നിസാം. ഇയാളുടെ മറ്റു ബിസിനസുകളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ, നിസാമിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഫെരാരി, ലംബോർഗിനി, ആസ്റ്റൺ മാർട്ടിൻ, ഹമ്മർ തുടങ്ങിയ പത്തിലധികം ആഡംബരക്കാറുകളാണ് നിസാമിനുള്ളത്. ഇറക്കുമതി ചെയ്ത ഇത്തരം കാറുകളെക്കുറിച്ച് കൊച്ചി കസ്റ്റംസ് അന്വേഷണം തുടങ്ങി. കൂടാതെ ഇയാളുടെ സാമ്പത്തിക സ്രോതസുകളെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. വാഹനങ്ങളുടെ വിശദാംശങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP