Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിതുര പെൺവാണിഭ കേസിനൊടുവിൽ കുറ്റവിമുക്തനായി ജഗതി ശ്രീകുമാർ പുറത്ത് വന്നില്ലേ; ഇന്നലെ പൊലീസ് ക്ലബ്ബിലും എത്തി, ഇന്ന് മാധ്യമങ്ങൾക്ക് മുമ്പിലും ദിലീപിനെ ന്യായീകരിച്ച് സിദ്ദിഖ്

വിതുര പെൺവാണിഭ കേസിനൊടുവിൽ കുറ്റവിമുക്തനായി ജഗതി ശ്രീകുമാർ പുറത്ത് വന്നില്ലേ; ഇന്നലെ പൊലീസ് ക്ലബ്ബിലും എത്തി, ഇന്ന് മാധ്യമങ്ങൾക്ക് മുമ്പിലും ദിലീപിനെ ന്യായീകരിച്ച് സിദ്ദിഖ്

ആലുവ: ഇന്നലെ രാത്രി ദിലീപിനെ തേടി പൊലീസ് ക്ലബ്ബിലെത്തിയ സിദ്ദിഖ് ഇന്ന് മാധ്യമങ്ങൾക്ക് മുമ്പിലും ദിലീപിനെ ന്യായീകിരിച്ച് എത്തി. വിതുര പെൺവാണിഭ കേസിൽ ജഗതിക്കുണ്ടായ അനുഭവമണ് ഇന്ന് ദിലീപിന് ഉണ്ടായിരിക്കുന്നതെന്നാണ് സിദ്ദിഖ് പറഞ്ഞത്. കേസിൽ നിന്നും നിരപരാധിയായി ജഗതി പുറത്ത് വന്നതുപോലെ ദിലീപിനും തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്നാണ് സിദ്ദിഖ് പറയുന്നത്.

ഇന്നലെ ദിലീപിനെ ചോദ്യം ചെയ്യുന്ന ആലുവയിലെ പൊലീസ് ക്ലബ്ബിലും സിദ്ദീഖ് എത്തിയിരുന്നു. ആരും വിളിച്ചു വരുത്തിയതല്ലെന്നും അകത്ത് എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയാനാണ് വന്നതെന്നും സിദ്ദീഖ് പറഞ്ഞു. സ്വന്തം തീരുമാനപ്രകാരമാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സിദ്ദീഖിനെ അകത്തേക്ക് കയറ്റിവിടാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. അകത്ത് കയറണമെന്ന ഒരു ആഗ്രഹം തനിക്കില്ലെന്നും സിദ്ദീഖ് പറഞ്ഞു.

മറ്റു സഹപ്രവർത്തകർ ആരും എത്തിയില്ലല്ലോ എന്ന ചോദ്യത്തിന് താൻ വന്നല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. ചോദ്യം ചെയ്യലിന് ആലുവയിൽ ഉച്ചയ്ക്കെത്തിയ ദിലീപിനെ ഈ സമയം വരെ കാണാത്തതിനെത്തുടർന്നാണ് താൻ വന്നതെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.

അതേസമയം, വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ പറ്റുന്ന മാനസികാവസ്ഥയിലല്ലെന്ന് നാദിർഷയുടെ സഹോദരൻ സമദും പറഞ്ഞു. ഉച്ചയ്ക്ക് ഫോണിൽ വിളിച്ചിരുന്നു. അതിന് ശേഷം ഫോണിൽ ബന്ധപ്പെട്ടിട്ടും ലഭിച്ചില്ലെന്നും സമദും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP