Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടി ആക്രമിക്കപ്പെട്ടതിൽ സിനിമാ മേഖലയിലുള്ളവർക്കും പങ്കുണ്ടെന്ന വ്യക്തമായ സൂചന നല്കി മന്ത്രി എ.കെ. ബാലൻ; അന്വേഷണം ക്വട്ടേഷൻ സംഘത്തിൽ മാത്രം ഒതുക്കില്ല; ദൈവം ആൾരൂപത്തിൽ വന്നാൽപോലും എല്ലാ പ്രതികളെയും പിടികൂടും; സിനിമാ മേഖലയിലെ അംഗീകരിക്കാനാവാത്ത പ്രവണതകൾ അവസാനിപ്പിക്കുമെന്നും മന്ത്രി

നടി ആക്രമിക്കപ്പെട്ടതിൽ സിനിമാ മേഖലയിലുള്ളവർക്കും പങ്കുണ്ടെന്ന വ്യക്തമായ സൂചന നല്കി മന്ത്രി എ.കെ. ബാലൻ; അന്വേഷണം ക്വട്ടേഷൻ സംഘത്തിൽ മാത്രം ഒതുക്കില്ല; ദൈവം ആൾരൂപത്തിൽ വന്നാൽപോലും എല്ലാ പ്രതികളെയും പിടികൂടും; സിനിമാ മേഖലയിലെ അംഗീകരിക്കാനാവാത്ത പ്രവണതകൾ അവസാനിപ്പിക്കുമെന്നും മന്ത്രി

കോഴിക്കോട്: കൊച്ചിയിൽ ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ക്വട്ടേഷൻ സംഘത്തിൽ മാത്രം ഒതുങ്ങില്ലെന്ന് മന്ത്രി എ.കെ ബാലൻ. ദൈവം ആൾരൂപത്തിൽ വന്നാൽ പോലും എല്ലാ പ്രതികളെയും പിടികൂടും. സിനിമാ മേഖലയിൽ അംഗീകരിക്കാനാകാത്ത നിരവധി പ്രവണതകളുണ്ട്. ഇത്തരം മോശം പ്രവണതകളെല്ലാം സർക്കാർ അവസാനിപ്പിക്കും.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സിനിമാ മേഖലയിലുള്ളവർക്കും പങ്കുണ്ടെന്നുള്ള സൂചനയാണ് മന്ത്രിയുടെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്. ചില സിനിമാ പ്രവർത്തകരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് നേരത്തേതന്നെ റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം.

പൊലീസിന്റെ അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിൽ ഒതുങ്ങില്ല. ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുമെന്നും പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മാളത്തിലുള്ള എല്ലാ പ്രതികളെയും പുറത്തുകൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

കേസിൽ ഉൾപ്പെട്ടിട്ടുള്ളത് എത്ര വമ്പന്മാരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് അന്വേഷണ സംഘത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാനത്ത് ചലച്ചിത്ര വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി വ്യക്തമാക്കി.

സിനിമാ മേഖലയിൽ അംഗീകരിക്കാനാകാത്ത ഒട്ടേറെ പ്രവണതകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ മോശം പ്രവണതകളെല്ലാം അവരുടെതന്നെ സഹായത്തോടെ പരിപൂർണമായും ഇല്ലാതാക്കും. ചലച്ചിത്ര വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നതിനു മുൻപുതന്നെ സിനിമാ മേഖലയിലെ അനാശാസ്യ പ്രവണതകളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

നടിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് അറിഞ്ഞ ഉടൻതന്നെ സംവിധായകൻ കമൽ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ട് റിപ്പോർട്ട് തേടിയിരുന്നു. നടിയുടെ കുടുംബവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നെന്നും മന്ത്രി അറിയിച്ചു.

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് നെഹ്‌റു ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും ബാലൻ തള്ളിക്കളഞ്ഞു. തനിക്കെതിരെയും ഭാര്യയ്‌ക്കെതിരെയും ഉയർന്നതെല്ലാം വെറും ജൽപ്പനങ്ങൾ മാത്രമാണ്. താനോ, ഭാര്യയോ, കുട്ടികളോ സ്വാശ്രയ കോളെജിന്റെ പടി കയറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP