Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ യുവനടി താനല്ല, നടിയെ ആക്രമിക്കപ്പെട്ട കേസിൽ തന്നെ ചോദ്യം ചെയ്തിട്ടുമില്ല; ഓരോ ദിവസവും അപവാദ പ്രചരണത്തിന് ഇരയാകുന്നു; തനിക്കും ഒരു കുടുംബമുണ്ട്: പ്രതികരണവുമായി നടി മൈഥിലി

ആ യുവനടി താനല്ല, നടിയെ ആക്രമിക്കപ്പെട്ട കേസിൽ തന്നെ ചോദ്യം ചെയ്തിട്ടുമില്ല; ഓരോ ദിവസവും അപവാദ പ്രചരണത്തിന് ഇരയാകുന്നു; തനിക്കും ഒരു കുടുംബമുണ്ട്: പ്രതികരണവുമായി നടി മൈഥിലി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണത്തിൽ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് നടി മൈഥിനി. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ കാമുകിയുമായി നടിക്ക് ബന്ധമുണ്ടെന്നും ഇതേ തുടർന്ന് താരത്തെ ചോദ്യം ചെയ്യുമെന്നുമുള്ള വിധത്തിൽ സൂചനകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് വിഷയത്തിൽ പ്രതികരണവുമായി നടി രംഗത്തെത്തിയത്.

ഒരോ ദിവസവും അപവാദ പ്രചരണത്തിന് താൻ ഇരയാകുകയാണെന്ന് നടി പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. സ്ത്രീയെ ശാരീരികമായി ആക്രമിക്കുന്നത് പോലുള്ള പീഡനം തന്നെയാണ് അപവാദ പ്രചരണവുമെന്നും മൈഥിലി കുറ്റപ്പെടുത്തി. ഒരോ ദിവസവും ഇതിന് ഇരയാവുകയാണെന്നും മൈഥിലി പറഞ്ഞു. തനിക്കും ഒരു കുടുംബമുണ്ടെന്നും മൈഥിലി കൂട്ടിച്ചേർത്തു.

പൾസർ സുനിയുടെ കാമുകിയുമായി ബന്ധമുള്ള യുവനടിയെ ചോദ്യം ചെയ്യുമെന്ന വിധത്തിലാണ് പൊലീസ് സൂചന നൽകിയിരുന്നത്. ഇത് മൈഥിലിയാണെന്ന വിധത്തിൽ വാർത്തകളും പിന്നാലെയെത്തി. ഇതോടെയാണ് നടി വിഷയത്തിൽ പ്രതികരിച്ചത് രംഗത്തെത്തിയത്. നടിയെ ആക്രമിച്ചതിന് പിന്നിലെ ക്വട്ടേഷൻ വന്നത് ഒരു യുവനടി വഴിയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. ചില കണ്ണികളിലൂടെ കൈമാറി ഈ നടി വഴിയാണ് പ്രമുഖ നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ പൾസർ സുനിക്ക് എത്തിയെന്നാണ് ഇവർക്ക് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്ത നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ ശേഷിക്കുന്ന ഭാഗം മലയാള സിനിമയിലെ ഈ യുവനടിയുടെ പക്കലുണ്ടെന്നും ഇവർക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ നടിയുടെ പേര് സംബന്ധിച്ച് ഇതുവരെ ഒരു സൂചനപോലും പൊലീസ് പുറത്തുവിട്ടിട്ടിരുന്നില്ല.

തുടർന്ന്, ഈ ആരോപണങ്ങൾ നേരിട്ട നടി മൈഥിലിയാണെന്നും ഇവരെ വീട്ടിലെത്തി ചോദ്യം ചെയ്‌തെന്നുമുള്ള തരത്തിൽ വ്യാപകമായ അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. പിന്നീടാണ് സംഭവത്തിൽ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയത്. അതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പേരുടെ അറസ്റ്റിന് ഡിജിപിയുടെ അനുമതി നൽകിയെന്ന വിധത്തിൽ വാർത്തകൾ വന്നിരുന്നു. ദിലീപ്, കാവ്യ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റിനാണ് പൊലീസ് മേധാവി അനുമതി നൽകിയത്. പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് കൃത്യത വരുത്താൻ വൈകിയതിനാലാണ് അറസ്റ്റ് അടക്കമുള്ള നടപടികൾ വൈകുന്നത്. ഇതുമായി ബന്ധപ്പെ വൈകിട്ട് പൊലീസിന്റെ ഉന്നലതല യോഗവും ചേരുന്നുണ്ട്്. നടിക്കെതിരെ ക്വട്ടേഷൻ നൽകിയത് റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട നടന്ന ചില തർക്കങ്ങളാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇതേ തുടർന്ന അക്രമത്തിനിരയായ നടിയും ദീലിപടക്കമുള്ളവർ നടത്തിയ പല വസ്തുകച്ചവടങ്ങളെപ്പറ്റിയും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. സൗഹൃദത്തിലായിരുന്ന കാലത്ത് ഇരുവരും ചേർന്ന നടത്തിയ പല കച്ചവടങ്ങളിലും ഈ നടി ബിനാമിയായിരുന്നു. ശത്രുതയിലാപ്പോൾ പലതും തിരികെ ആവശ്യപ്പെട്ടിട്ടും തിരികെ നൽകാൻ തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യം തീർക്കാനാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ശേഷം രംഗങ്ങൾ വീഡിയേയിൽ പകർത്തി എല്ലാം തിരികെ വാങ്ങുക എന്നതായിരുന്നു ലക്ഷ്്യം. എന്നാൽ ഈ ലക്ഷ്യം തകർക്കാൻ വേണ്ടിയാണ് നടി പരാതിയുമായി മുന്നോട്ട പോയത്. നടിയുടെ ഈ നീക്കമാണ് വിവാദങ്ങളിലേക്കും ഇപ്പോൾ വലിയ അറസ്റ്റിലേക്കും നീങ്ങുന്നതിനു പിന്നിലെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP