Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടി ആക്രമിക്കപ്പെട്ടതിൽ പ്രമുഖ നടനുള്ള പങ്ക് അന്വേഷിക്കണമെന്ന് വി. മുരളീധരൻ; സിനിമാ സമരത്തിൽ നടന്നത് തിയേറ്റർ സംഘടനകളുടെ നേതൃത്വം ഒരു മാഫിയയിൽനിന്നും മറ്റൊരു മാഫിയ ഏറ്റെടുക്കുന്നത്; നടിക്കെതിരേ ക്വട്ടേഷൻ സംഘത്തെ അയച്ചതിൽ മാഫിയയുടെ പങ്കും അന്വേഷിക്കണമെന്നും ബിജെപി നേതാവ്

നടി ആക്രമിക്കപ്പെട്ടതിൽ പ്രമുഖ നടനുള്ള പങ്ക് അന്വേഷിക്കണമെന്ന് വി. മുരളീധരൻ; സിനിമാ സമരത്തിൽ നടന്നത് തിയേറ്റർ സംഘടനകളുടെ നേതൃത്വം ഒരു മാഫിയയിൽനിന്നും മറ്റൊരു മാഫിയ ഏറ്റെടുക്കുന്നത്; നടിക്കെതിരേ ക്വട്ടേഷൻ സംഘത്തെ അയച്ചതിൽ മാഫിയയുടെ പങ്കും അന്വേഷിക്കണമെന്നും ബിജെപി നേതാവ്

തിരുവനന്തപുരം: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ക്വട്ടേഷൻ സംഘം ആർക്കുവേണ്ടിയാണ് പ്രവർത്തിച്ചത് എന്നതിനെകുറിച്ചും അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ. 

തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്നും ഇതിനു പിന്നിൽ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നുന്നത്. എന്നാൽ ക്വട്ടേഷൻ സംഘം ആർക്കുവേണ്ടിയാണ് ഈ കൃത്യം നടത്തിയത് എന്നതിനെക്കുറിച്ച് പൊലീസ് ഒരന്വേഷണവും ഇതുവരെ നടത്തുന്നില്ല.

സിനിമ മേഖലയിൽ നിന്നും ഒരു പ്രമുഖ നടനുമായുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഈ നടിക്ക് കടുത്ത അവഗണയാണ് നേരിടേണ്ടിവന്നത്. ഈ കുടിപ്പക സംഭവത്തിന് കാരണമായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കണം. മുരളീധരൻ ആവശ്യപ്പെട്ടു.

കേരളത്തിൽ സിനിമ മേഖലയിൽ സമരം നടന്നപ്പോൾ തീയേറ്റർ ഉടമകളുടെ സംഘടനയുടെ നേതൃത്വം ഒരു മാഫിയയിൽ നിന്നും മറ്റൊരു മാഫിയ ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. നടിക്കെതിരെ നടന്ന ഈ സംഭവത്തിൽ ക്വട്ടെഷൻ സംഘങ്ങളെ അയച്ചതിൽ ഈ മാഫിയയ്ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്.

സിനിമ മേഖലയെ മാഫിയകളുടെ നീരാളിപിടിത്തത്തിൽ നിന്നും മോചിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ എത്ര ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവരെയെല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP