Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടിയെ അക്രമിച്ച സംഭവത്തിൽ അന്വേഷണം ശരിയായ ദിശയിലെന്ന് സുരേഷ് ഗോപി; സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു; അദ്ദേഹം അതിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കുമെന്ന് ജോയ് മാത്യു

നടിയെ അക്രമിച്ച സംഭവത്തിൽ അന്വേഷണം ശരിയായ ദിശയിലെന്ന് സുരേഷ് ഗോപി; സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു; അദ്ദേഹം അതിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കുമെന്ന് ജോയ് മാത്യു

തിരുവനന്തപുരം: നടിയെ അക്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് സുരേഷ് ഗോപി എംപി. ഇപ്പോൾ നടക്കുന്നത് ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രചാരണങ്ങളാണ്. സോഷ്യൽ മീഡിയയിലും ഇതുതന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലങ്കോട് മുതലമടയിലെ അംബേദ്കർ കോളനി സന്ദർശിക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം അതിന്റെ വഴിക്കു പോകട്ടെ. അതിൽ വിശ്വാസം അർപ്പിക്കുകയാണു ശരിയായ രീതി.

പൊലീസ് സംഭവത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണ്. അന്വേഷണത്തെ വഴിതെറ്റിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങൾ നടത്തരുതെന്നും സുരേഷ് ഗോപ് അഭ്യർത്ഥിച്ചു.

അതേസമയം സിനിമാ മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളോട് പ്രതികരിക്കാതെ മൗനം പാലിക്കുന്നത് ആരെയോ രക്ഷിക്കാനോ ശിക്ഷിക്കാനോ അല്ലെന്ന് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഞാനത് വിശ്വസിക്കുന്നു. അദ്ദേഹം അതിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കും. എനിക്ക് മുഖ്യമന്ത്രിയെയാണ് വിശ്വാസമെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

എനിക്ക് വിശ്വാസം മുഖ്യമന്ത്രിയെമാത്രം

സിനിമയിൽ ജോലിയെടുക്കുന്നു എന്നതുകൊണ്ടും സാമൂഹ്യ വിഷയങ്ങളിൽ പ്രതികരിക്കുന്ന ആൾ എന്നതുകൊണ്ടും സിനിമാ മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളോട് പ്രതികരിക്കാതെ ഞാൻ മൗനം പാലിക്കുന്നത് ആരെയോ രക്ഷിക്കാനോ ശിക്ഷിക്കാനോ അല്ലെങ്കിൽ സിനിമയിൽ അവസരങ്ങളോ സൗഹൃദങ്ങളോ നഷ്ടപ്പെടുമെന്നു കരുതിയാണെന്നും മുഖ്യമന്ത്രിയെയും ഭരണത്തെയും വിമർശിക്കാൻ മാത്രമാണു ഞാൻ ഉത്സാഹം കാണിക്കുന്നതെന്നും പലരും പരാതിപ്പെടുന്നു; വിമർശിക്കുന്നു- എന്നാൽ ഒരു കാര്യം ഞാൻ ആവർത്തിച്ചു പറയട്ടെ,
എനിക്ക് നമ്മുടെ അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെയാണു വിശ്വാസം അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതിൽ ''ഗൂഢാലോചന നടന്നിട്ടില്ലെന്ന്'' ഞാനത് വിശ്വസിക്കുന്നു അദ്ദേഹം അതിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കും അതല്ലേ അതിന്റെ ശരി?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP