Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷയുടെ കൊലപാതകക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സമയമെടുക്കുമെന്ന് എഡിജിപി ബി സന്ധ്യ; അന്വേഷണ സംഘത്തിൽ അഴിച്ചുപണി; നിലവിലുള്ള സംഘത്തിലെ ആരും പുതിയ ടീമിലില്ല

ജിഷയുടെ കൊലപാതകക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സമയമെടുക്കുമെന്ന് എഡിജിപി ബി സന്ധ്യ; അന്വേഷണ സംഘത്തിൽ അഴിച്ചുപണി; നിലവിലുള്ള സംഘത്തിലെ ആരും പുതിയ ടീമിലില്ല

കൊച്ചി: ജിഷ വധക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സമയമെടുക്കുമെന്ന് എഡിജിപി ബി സന്ധ്യ. കേസിൽ തിടുക്കത്തിൽ നപടിയെടുക്കാനാകില്ല. അന്വേഷണം പൂർത്തിയാക്കാൻ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും സന്ധ്യ പറഞ്ഞു.

അന്വേഷണം രഹസ്യ സ്വഭാവത്തിലുള്ളതാണ്. ആർക്കും പൊലീസിന് വിവരങ്ങൾ നൽകാമെന്നും സന്ധ്യ പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബി സന്ധ്യ.

കൊലപാതക കേസിന്റെ അന്വേഷണ ചുമതല ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യ ഏറ്റെടുത്തതിന് പിന്നാലെ അന്വേഷണ സംഘത്തിൽ അഴിച്ചു പണിയുണ്ടായി. നിലവിൽ കേസ് അന്വേഷിക്കുന്ന സംഘത്തെ പൂർണമായും ഒഴിവാക്കിയാണ് പുതിയ ടീമിനെ കേസ് അന്വേഷണത്തിനായി നിയോഗിച്ചത്. കൊല്ലം റൂറൽ എസ്‌പി അജിതാ ബീഗം, കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്‌പി പി ഉണ്ണിരാജ, എറണാകുളം സിബിസിഐഡി എസ്‌പി വി.കെ മധു, ഡിവൈഎസ്‌പിമാരായ സോജൻ, സുദർശൻ, ശശിധരൻ, സിഐമാരായ ബൈജു പൗലോസ് തുടങ്ങിയവരാണ് പുതിയ അന്വേഷണസംഘത്തിലുള്ളത്.

കേസന്വേഷണം ആദ്യംമുതൽ തുടങ്ങും. പുതിയ അന്വേഷണസംഘം യോഗം ചേർന്ന് കാര്യങ്ങൾ വിശകലനം ചെയ്യും. നിലവിൽ കേസ് അന്വേഷിച്ച സംഘവുമായി കാര്യങ്ങൾ ചർച്ച ചെയ്ത് അന്വേഷണം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കും. പ്രതികളെ പിടികൂടാൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും ബി സന്ധ്യ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സന്ധ്യ ഇന്നു പെരുമ്പാവൂരിലെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP