Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എ എസ് ഐയുടെ ദുഷ്പ്രചരണത്തെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അടിമാലി സ്റ്റേഷനിലെ അസ്സിസ്റ്റന്റ് റൈറ്റർ കെ.എസ്. റെജി മരിച്ചു; റെജി ആത്മഹത്യ ചെയ്തത് വനിതാ പൊലീസുമായി തെളിവെടുപ്പിന് പോയതിന് കലിപൂണ്ട എ എസ് ഐ വാട്‌സ് ആപ്പ് വഴി ഫോട്ടോ സഹിതം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന്

എ എസ് ഐയുടെ ദുഷ്പ്രചരണത്തെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അടിമാലി സ്റ്റേഷനിലെ അസ്സിസ്റ്റന്റ് റൈറ്റർ കെ.എസ്. റെജി മരിച്ചു; റെജി ആത്മഹത്യ ചെയ്തത് വനിതാ പൊലീസുമായി തെളിവെടുപ്പിന് പോയതിന് കലിപൂണ്ട എ എസ് ഐ വാട്‌സ് ആപ്പ് വഴി ഫോട്ടോ സഹിതം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന്

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: സഹപ്രവർത്തകനായ എഎസ്ഐ വാട്‌സാപ്പിൽ ദുഷ്പ്രചരണം നടത്തുകയും ശല്യപ്പെടുത്തുകയും ചെയ്തതിനേത്തുടർന്നുള്ള മനോവിഷമത്താൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന അടിമാലി സ്റ്റേഷനിലെ അസ്സിസ്റ്റന്റ് റൈറ്റർ കെ.എസ്. റെജി മരിച്ചു. ഇന്ന് പുലർച്ചെ 3.30 തോടെ പാലക്കാട്ടെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.ഒരാഴ്ച മുമ്പ് വിഷം കഴിച്ച നിലയിലായിരുന്നു റെജി ആശുപത്രിയിലെത്തിയത്.

റെജിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ ഇങ്ങിനെ...
ജനമൈത്രി പൊലീസിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി മരണമടഞ്ഞ റെജിയും വതിത കോൺസ്റ്റബിളും ഒരുമിച്ച് ആദിവാസി ഊരുകളിലും മറ്റും പോയിരുന്നു. ഇത് എ എസ് ഐക്ക് പിടിച്ചില്ല. ഇവരുടെ ഒരുമിച്ചുള്ള പ്രവർത്തനത്തിന് തടയിടാൻ എ എസ് ഐ രംഗത്തിറങ്ങി.

പൊലീസുകാരിയുടെ ഭർത്താവും പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. എ എസ് ഐ ഇയാളെ വിളിച്ച് ഭാര്യയെക്കുറിച്ച് അപവാദങ്ങൾ പരക്കുന്നതായി ധരിപ്പിച്ചു. ഇതുകൂടാതെ റെജിയുടെ ഭാര്യയെ വിളിച്ച്, ഭർത്താവിനെയും പൊലീസുകാരിയെയും ചേർത്ത് വേണ്ടാത്ത കാര്യങ്ങളൊക്കെ നടക്കുന്നതായും ധരിപ്പിച്ചു.

ഇതേത്തുടർന്ന് പൊലീസുകാരിയുടെ ഭർത്താവ് തന്നെയും ഭാര്യയെയും അപകീർത്തിപ്പെടുത്താൻ എ എസ് ഐ ശ്രമിക്കുകയാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എസ് ഐ യെ സമീപിച്ചു. എസ് ഐ എ എസ് ഐയെ വിളിച്ചുവരുത്തി താക്കീത് ചെയ്തുവിട്ടു.

ഇതേത്തുടർന്ന് കലിപൂണ്ട എ എസ് ഐ പിന്നെ സോഷ്യൽ മീഡയ വഴി ആക്രണം തുടരുകയായിരുന്നു.'ആബ്ബാസിന്റെ വീട്ടിൽ ഒളിഞ്ഞുനോക്കുന്ന കീടാണു 'എന്ന ശീർഷകത്തിൽ റെജിയുടെ തലപ്പടം കൂടി ചേർത്ത് എ എസ് ഐ തയ്യാറാക്കിയ ട്രോള് പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ വൈറലായി.

പൊലീസുകാർക്കിടയിൽ തന്നെ ഒരുവിഭാഗം വാട്‌സാപ് പോസ്റ്റിനെതിരെ രംഗത്തെത്തുകയും തുടർന്ന് പോസ്റ്റ് ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പാക്കണമെന്നും അപേക്ഷിച്ച് ഇതെ ഗ്രൂപ്പിൽ തന്നെ എ എസ് ഐ മറ്റൊരുപോസ്റ്റും ഇട്ടു. ഇതോടെ സംഭവത്തെക്കുറിച്ച് സി ഐ അന്വേഷണം നടത്തുകയും ഇദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എ എസ് ഐയെ സസ്പന്റ് ചെയ്യുകയുമുണ്ടായി.

പിന്നീട് താൻ സസ്‌പെൻഷനിലാവാൻ കാരണക്കാരൻ റെജിയാണെന്ന് പ്രചരിപ്പിക്കുകയും നടപടി നിലനിൽക്കെതന്നെ സ്റ്റേഷനിലെത്തി ഇതേ കാരണം ചൂണ്ടിക്കാട്ടി ഇയാൾ റെജിയെ ചീത്തവിളിക്കുകയും ഭീഷിണിപ്പെടുത്തുകയും ചെയ്യുന്നതും പതിവായി.

ഈ സാഹചര്യത്തിലാണ് ഒരാഴ്ചമുമ്പ് റെജി സ്റ്റേഷനിൽ നിന്നും അപ്രത്യക്ഷനാവുന്നത്. വിരമറിഞ്ഞ് സൈബർ സെല്ലുവഴി മൊബൈൽ നമ്പർ പിൻതുടർന്ന് റെജിയെകണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടയലാണ് വിഷം കഴിച്ച നിലയിൽ റെജിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

എ എസ് ഐ യെ സസ്പന്റു ചെയ്തുത് മുതലുള്ള മാനസീക സംഘർഷത്താലാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് റെജി മൊഴിയെടുക്കാനെത്തിയ പൊലീസ് സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.റെജി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും ഇതായിരിക്കാം ഇയാളെ ആത്മഹത്യക്ക് പ്രേരിപ്പച്ചതെന്ന സംശയവും പൊലീസിനുണ്ട്. അടിമാലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP