Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിനായകന്റെ കേസ് ആളുർ ഏറ്റെടുത്തു; സർക്കാർ കൈവിട്ടതിനെ തുടർന്നാണു കേസിൽ കക്ഷി ചേരാൻ തീരുമാനിച്ചതെന്നു വിനായകന്റെ പിതാവ് കൃഷ്ണൻ; നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കു ചേരുന്നുവെന്ന് അഡ്വ. ആളൂർ

വിനായകന്റെ കേസ് ആളുർ ഏറ്റെടുത്തു; സർക്കാർ കൈവിട്ടതിനെ തുടർന്നാണു കേസിൽ കക്ഷി ചേരാൻ തീരുമാനിച്ചതെന്നു വിനായകന്റെ പിതാവ് കൃഷ്ണൻ; നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കു ചേരുന്നുവെന്ന് അഡ്വ. ആളൂർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂരിൽ പൊലീസ് മർദ്ദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസ് അഡ്വ. ബി എ ആളുർ ഏറ്റെടുത്തു. സർക്കാർ കൈവിട്ടതിനെ തുടർന്നാണു കേസിൽ കക്ഷി ചേരാൻ തീരുമാനിച്ചത് എന്നു പിതാവ് കൃഷ്ണൻ പറഞ്ഞു. മരണം നടന്നു രണ്ടു മാസം കഴിഞ്ഞിട്ടും മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. മകന്റെ നീതിക്കായി ഏതറ്റം വരെയും പോകാൻ തയ്യാറാണ് എന്നും കൃഷ്ണൻ പറഞ്ഞു. ആക്ഷൻകൗൺസിലും വിനായകന്റെ കുടുംബവും ചേർന്നാണു കേസ് ആളൂരിനെ ഏൽപ്പിച്ചത്.

ആളൂർ വേട്ടക്കാരനൊപ്പം ആണ് ഇരയ്ക്കൊപ്പമല്ല എന്ന മുൻധാരണ കേരളത്തിന് ഉണ്ട്. ഇരയ്ക്കൊപ്പവും ബി എ ആളൂർ ഉണ്ട് എന്നു പൊതുസമൂഹം അറിയണം. ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച ശേഷം സ്വകാര്യഭാഗങ്ങളിൽ മർദിച്ച പൊലീസുകാർ ഈ മരണത്തിന് ഉത്തരവാദിത്തം പറഞ്ഞേ പറ്റു. ഒരു വ്യക്തിക്ക് നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഒരു അഭിഭാഷകൻ എന്ന് രീതിയിൽ താനും പങ്കു ചേരുന്നു എന്ന് ആളൂർ പറയുന്നു.

പൊലീസ് അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് ദുരൂഹ സാഹചര്യത്തിലാണ് വിനായക് ആത്മഹത്യ ചെയ്തത്. ദലിത് വിദ്യാർത്ഥി വിനായകന് ക്രൂര മർദ്ദനമേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടും മരണത്തിനുത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നില്ല. പൊലീസ് മർദ്ധനമേറ്റതാണ് വിനായകന്റെ മരണ കാരണമെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. അത് ശരിവെക്കുന്നതായിരുന്നു പിന്നീട് പുറത്തു വന്ന റിപ്പോർട്ടും.

വിനായകന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാരകമായി മുറിവേറ്റതായും, തലയ്ക്കും കാലിനും നെഞ്ചിനും ഗുരുതരമായി മർദ്ദനമേറ്റെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദലിത് വിദ്യാർത്ഥിയായ വിനായകന്റെ മരണത്തിനുത്തരവാദികളായ പൊലീസ് ഉദ്ദ്യോഗസ്ഥർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്നതായിരുന്നു ആവശ്യം. 19 കാരനായ വിനായകനെ മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനാണ് പാവറട്ടി പൊലീസ് പിടികൂടിയത്.

വിനായകന് മർദ്ദനമേറ്റ ദിവസം പാവറട്ടി പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാർക്കെതിരെയും കേസെടുത്ത് അവരെ സർവീസിൽ നിന്നും പുറത്താക്കുക. പൊലീസിന്റേയും ഭരണകൂടത്തിന്റേയും ജാതീയ വിവേചനങ്ങൾ അവസാനിപ്പിക്കുക. വിനായകന് നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയർന്ന് വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP