Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമീറുൾ ഇസ്ലാം കുറ്റക്കാരനല്ല; ഒരു നിരപരാധിക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയെന്ന് അഡ്വ. ആളൂർ; പ്രതി സംഭവ സ്ഥലത്തുണ്ടായിരുന്നു എന്നതുകൊണ്ടു മാത്രമാണ് ശിക്ഷാർഹനായതെന്നും പ്രതിഭാഗം അഭിഭാഷകൻ

അമീറുൾ ഇസ്ലാം കുറ്റക്കാരനല്ല; ഒരു നിരപരാധിക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയെന്ന് അഡ്വ. ആളൂർ; പ്രതി സംഭവ സ്ഥലത്തുണ്ടായിരുന്നു എന്നതുകൊണ്ടു മാത്രമാണ് ശിക്ഷാർഹനായതെന്നും പ്രതിഭാഗം അഭിഭാഷകൻ

കൊച്ചി: ഒരു നിരപരാധിക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണ് ജിഷവധക്കേസിൽ അമീറുലിന് ലഭിച്ചതെന്ന് പ്രതിയുടെ അഭിഭാഷകൻ അഡ്വ.ആളൂർ. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ അമീറുലിന് നീതി നിഷേധിക്കപ്പെടുകയായിരുന്നു. പ്രതി സംഭവസ്ഥലത്തുണ്ടായിരുന്നു എന്നതുകൊണ്ടുമാത്രമാണ് ശിക്ഷാർഹനായത്. കുറ്റക്കാരനെന്ന് തെളിഞ്ഞതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നായിരിക്കും പ്രോസിക്യൂഷന്റെ വാദം. അതിനാൽ പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് താൻ വാദിക്കുമെന്നും അഡ്വ.ആളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം മകളുടെ ഘാതകനെ തൂക്കികൊല്ലണമെന്നാണ് ജിഷയുടെ അമ്മ രാജേശ്വരി പ്രതികരിച്ചത്. പ്രതിക്കു വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ ലഭിക്കരുത്. വിധി എല്ലാവർക്കും പാഠമാകണമെന്നും വിധി കേൾക്കുന്നതിനായി ഇന്നു രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തിയ രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു. ജീവപര്യന്തം ശിക്ഷയായി കുറഞ്ഞാൽ മേൽക്കോടതിയെ സമീപിക്കുമെന്നും പ്രതിയായ അമീറിനുവേണ്ടി വാദിക്കാൻ ആളൂർ ഹാജരായതിൽ നിഗൂഢതയുണ്ടെന്നും അമീറും ആളൂരും തമ്മിലുള്ള ബന്ധം വെളിച്ചത്തു കൊണ്ടുവരണമെന്നും രാജേശ്വരി ആവശ്യപ്പെട്ടു.

മകളുടെ കൊലപാതക്കേസിൽ നീതിപീഠം വിധി പറയുന്നതു കേൾക്കാൻ പിതാവ് പാപ്പു ഉണ്ടായിരുന്നില്ല. കേസിലെ 92-ാം സാക്ഷികൂടിയ പാപ്പുവിനെ കഴിഞ്ഞ നവംബർ ഒന്പതിനു വീട്ടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിഷയുടെ കുടുംബവുമായി അകന്നുകഴിയുകയായിരുന്ന പാപ്പുവാണ് മകളുടെ മരണത്തിൽ ആദ്യം സംശയം പ്രകടിപ്പിച്ചത്.

മരണത്തിൽ ഉന്നതതല അന്വഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടതും ഇദ്ദേഹം തന്നെ. ആ ആവശ്യവുമായി പാപ്പു കോടതിയെ സമീപിച്ചു. ജിഷയുടെ മരണശേഷം കുടുംബത്തിന് സർക്കാരിൽ നിന്നുൾപ്പടെ വിവിധ സഹായങ്ങൾ ലഭിച്ചിരുന്നെങ്കിലും പാപ്പുവിനെ പരിഗണിച്ചില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP