Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രക്ഷയ്ക്കായെത്തിയ വാഹനം ദുരന്തം ക്ഷണിച്ചുവരുത്തി; അഗ്നിശമനസേനാവാഹനത്തിനടിയിൽ പെട്ട് അഭിഭാഷകന് ദാരുണാന്ത്യം; അപകടം ഫയർഫോഴ്‌സ് വാഹനം ബൈക്കിൽ ഇടിച്ച്; സംഭവം കരുനാഗപ്പള്ളി കോടതിക്ക് മുന്നിൽ

രക്ഷയ്ക്കായെത്തിയ വാഹനം ദുരന്തം ക്ഷണിച്ചുവരുത്തി; അഗ്നിശമനസേനാവാഹനത്തിനടിയിൽ പെട്ട് അഭിഭാഷകന് ദാരുണാന്ത്യം; അപകടം ഫയർഫോഴ്‌സ് വാഹനം ബൈക്കിൽ ഇടിച്ച്; സംഭവം കരുനാഗപ്പള്ളി കോടതിക്ക് മുന്നിൽ

കൊല്ലം: രക്ഷാപ്രവർത്തനത്തിനായി പാഞ്ഞ അഗ്‌നിശമന സേനയുടെ വാഹനത്തിനിടയിൽപ്പെട്ട് കരുനാഗപ്പള്ളി സ്വദേശിയായ അഡ്വക്കേറ്റിന് ദാരുണാന്ത്യം. തഴവാ ഗോകുലത്തിൽ അഡ്വ: ബി.ബി രാജഗോപാലാണ് (48)ഫയർഫോഴ്‌സ് വാഹനത്തിനിടയിൽപ്പെട്ട് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.

കരുനാഗപ്പള്ളി കോടതിക്ക് മുന്നിലുള്ള സിഗ്‌നലിനടുത്ത് വച്ച് ബാബുരാജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഫയർഫോഴ്‌സ് വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ ഡിവൈഡറിൽ തട്ടിയ ശേഷം വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. അടിയിലേക്ക് വീണതും ചക്രങ്ങൾ ബാബുരാജിന്റെ തലയിലൂടെ കയറി ഇറങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഹൈസ്‌ക്കൂൾ ജംഗ്ഷനിലുള്ള ഡോക്ടർ അനിൽ കുമാർ താമസിക്കുന്ന വാടക വീട്ടിൽ നിന്ന് തീപിടിച്ച വിവരം അറിയിച്ചതനുസരിച്ച് സൈറൻ മുഴക്കി രക്ഷാപ്രവർത്തനത്തിനായി പോയപ്പോഴാണ് അപകടം സംഭവിച്ചത്. ബാലഗോപാൽ

കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് സെക്രട്ടറി, തഴവ മണ്ഡലം സെക്രട്ടറി, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ഇങ്ങനെ പല സ്ഥാനങ്ങളും വഹിച്ചിരുന്നു. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP