Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൗജിഹാദ് ആരോപിച്ച് മഴുകൊണ്ട് വെട്ടി വീഴ്‌ത്തിയ ശേഷം തീകൊളുത്തി കൊന്ന അഫ്രജൂൽ ഖാന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം; കുടുംബത്തിലെ ഒരാൾക്ക് ജോലി: സംഭവത്തെ അപലപിച്ച് മമതാ ബാനർജി: കൊലപാതകി പൊലീസ് കസ്റ്റഡിയിൽ

ലൗജിഹാദ് ആരോപിച്ച് മഴുകൊണ്ട് വെട്ടി വീഴ്‌ത്തിയ ശേഷം തീകൊളുത്തി കൊന്ന അഫ്രജൂൽ ഖാന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം; കുടുംബത്തിലെ ഒരാൾക്ക് ജോലി: സംഭവത്തെ അപലപിച്ച് മമതാ ബാനർജി: കൊലപാതകി പൊലീസ് കസ്റ്റഡിയിൽ

കൊൽക്കത്ത: ലൗ ജിഹാദ് നടത്തിയെന്നാരോപിച്ച് രാജസ്ഥാനിൻ ബംഗാൾ സ്വദേശിയായ മുസ്ലിം യുവാവിനെ മഴുകൊണ്ടു വെട്ടി വീഴ്‌ത്തിയ ശഏഷം ജീവനോടെ കത്തിച്ചു ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് പശ്ചിമ ബാംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്നും കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും മമത ബാനർജി ബന്ധുക്കളെ അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

പശ്ചിമ ബംഗാളിലെ മാൽഡ ജില്ലക്കാരനായ അഫ്രജുൽ ഖാൻ എന്ന തൊഴിലാളിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലൗ ജിഹാദ് ആരോപിച്ച് മഴുകൊണ്ട് വെട്ടി വീഴ്‌ത്തിയശേഷം തീ കൊളുത്തിയാണ് യുവാവിനെ കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കൊലപാതകം നടത്തിയെന്ന് കരുതുന്ന ശംഭുലാൽ രേഗർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ മന്ത്രിമാരും എംപിമാരും ഉൾപ്പെട്ട സംഘത്തെ അയയ്ക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അഫ്രജുലിന്റെ മൃതദേഹം പശ്ചിമ ബംഗാളിലെത്തിക്കും. അഫ്രജുലിന്റെ ഭാര്യയ്ക്ക് ജില്ലാ ഭരണകൂടവും എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

ബുധനാഴ്ചയാണു രാജ്സമന്ദിലെ ഒരു ഹോട്ടലിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീടാണ് വിഡിയോ വൈറലായത്. 'ലൗ ജിഹാദ്' നടത്തുന്ന എല്ലാവർക്കും ഇതായിരിക്കും ഗതിയെന്ന്, കത്തിക്കൊണ്ടിരിക്കുന്ന ശരീരത്തിനു തൊട്ടടുത്തുനിന്ന് ശംഭുലാൽ ഭീഷണി മുഴക്കുന്നത് വിഡിയോയിൽ കാണാം. ഈ വിഡിയോ പരിശോധിച്ചതിനെത്തുടർന്നാണു പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP