Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടനാടിനു പിന്നാലെ മൂന്നാറിലും സിപിഐ-സി.പി.എം തർക്കം; മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ നടപ്പാക്കുന്നില്ലെന്ന് എസ് രാജേന്ദ്രൻ; ദേവികുളം സബ്കളക്ടർ ഐഎഎസ് പാസായത് കോപ്പിയടിച്ചാണെന്നും എംഎൽഎയുടെ പരിഹാസം

കുട്ടനാടിനു പിന്നാലെ മൂന്നാറിലും സിപിഐ-സി.പി.എം തർക്കം; മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ നടപ്പാക്കുന്നില്ലെന്ന് എസ് രാജേന്ദ്രൻ; ദേവികുളം സബ്കളക്ടർ ഐഎഎസ് പാസായത് കോപ്പിയടിച്ചാണെന്നും എംഎൽഎയുടെ പരിഹാസം

ദേവികുളം: കുട്ടനാടിനു പിന്നാലെ മൂന്നാറും . മൂന്നാറിലെ പ്രശ്നങ്ങൾ സിപിഐ കയ്യാളുന്ന വനം, റവന്യൂ വകുപ്പുകൾ സങ്കീർണമാക്കുന്നുവെന്ന് എസ് രാജേന്ദ്രൻ എംഎൽഎ. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ മൂന്നാറിൽ നടപ്പാക്കുന്നില്ല. പകരം സർക്കാരിനെതിരെ സമരം ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്നും രാജേന്ദ്രൻ പറയുന്നു.

മൂന്നാറിൽ മറ്റാരോ നിർദ്ദേശിക്കുന്നതു പോലെയാണ് സബ്കളക്ടർ പ്രവർത്തിക്കുന്നത്. ജോയ്സ് ജോർജിന്റെ കൊട്ടക്കാമ്പൂരിലെ ഭൂമിക്കെതിരെ നടപടിയെടുത്ത ദേവികുളം സബ്കളക്ടർ വി ആർ പ്രേംകുമാർ ഐഎഎസ് പാസായത് കോപ്പിയടിച്ചാണെന്നും എംഎൽഎ പരിഹസിച്ചു.

തോമസ് ചാണ്ടിയുടെ രാജിയെചൊല്ലി ഉയർന്ന സിപിഐ-സി.പി.എം തർക്കമാണ് മൂന്നാറിലും ശക്തിപ്പെടുന്നത്. കൊട്ടക്കാമ്പൂർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ജോയ്‌സ് ജോർജ് എംപിയുടെ 20 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദാക്കിയതോടെയാണ് നേരിട്ടുള്ള ഏറ്റുമുട്ടലുമായി സിപിഎമ്മും സിപിഐയും രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP