Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്യലഹരിയിൽ അളിയന്മാർ തമ്മിലുണ്ടായ വഴക്കിനിടെ അടിയേറ്റ കുട്ടി മരിച്ചു; മരിച്ചത് മൂന്നു മാസം പ്രായമുള്ള ആൺകുട്ടി

മദ്യലഹരിയിൽ അളിയന്മാർ തമ്മിലുണ്ടായ വഴക്കിനിടെ അടിയേറ്റ കുട്ടി മരിച്ചു; മരിച്ചത് മൂന്നു മാസം പ്രായമുള്ള ആൺകുട്ടി

അഗളി: മദ്യലഹരിയിൽ അളിയന്മാർ തമ്മിലുണ്ടായ വഴക്കിനിടയിൽ വടികൊണ്ടുള്ള അടിയേറ്റ മൂന്നുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചു. ഷോളയൂർ വയലൂർ ആദിവാസി കോളനിയിലെ വിനോദ്-കവിത ദമ്പതിമാരുടെ മകനാണ് മരിച്ചത്.

മേട്ടുപ്പാളയം പോത്തൻപാടി ഊരിലുള്ള ഭാര്യവീട്ടിൽ വച്ചായിരുന്നു സംഭവം. വാക്കുതർക്കത്തിനിടെ ഭാര്യാസഹോദരന്റെ അടികൊണ്ടത് വിനോദിന്റെ കൈയിലിരുന്ന കുട്ടിയുടെ തലയ്ക്കാണ്.

സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു. മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തിയതിനുശേഷം സംസ്‌കരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP