Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി നഗരത്തിലെ അടച്ചിട്ട വീട്ടിൽ നായ്ക്കൾക്കൊപ്പം വീട്ടമ്മയെ പൂട്ടിയിട്ടു; രോഗിയായ സ്ത്രീയെ പൂട്ടിയിട്ടത് മകൻ തന്നെ

കൊച്ചി നഗരത്തിലെ അടച്ചിട്ട വീട്ടിൽ നായ്ക്കൾക്കൊപ്പം വീട്ടമ്മയെ പൂട്ടിയിട്ടു; രോഗിയായ സ്ത്രീയെ പൂട്ടിയിട്ടത് മകൻ തന്നെ

കൊച്ചി: വിവരസാങ്കേതിക വിദ്യയുടെ കേരളത്തിലെ തലസ്ഥാനമാണ് അറബിക്കടലിന്റെ റാണിയായ കൊച്ചി. ഏറെ മാറിപ്പോയ നഗരം. പരിഷ്‌കൃത സമൂഹത്തിന്റെ അടയാളങ്ങൾ സജീവമാണ് ഇവിടെ. എന്നിട്ടും ഇത്തരം ദുരന്ത ചിത്രങ്ങളും കൊച്ചിയിൽ ഉണ്ട്. അമ്മമാരോട് മക്കൾ ഒരിക്കലും കാണിക്കാൻ പാടില്ലാത്തതാണ് കൊച്ചിയിലെ നഗരമധ്യത്തിൽ ഇന്നലെ കണ്ടത്.

കൊച്ചിൻ പോർട്ട് മുൻ ജീവനക്കാരി ടിഡി റോഡ് ഗോപാലപ്രഭു റോഡ് ജംക്ഷനിൽ കപ്പരി പറമ്പിൽ കെ. കസ്തൂരി ബായി (61)യാണു സമൂഹ മനസാക്ഷിക്ക് മുന്നിൽ ചോദ്യമായെത്തുന്നത്. നഗര മധ്യത്തിൽ അടച്ചിട്ട വീട്ടിൽ നായ്ക്കളോടൊപ്പം ദുർഗന്ധപൂരിതമായ അന്തരീക്ഷത്തിൽ കഴിഞ്ഞ ഈ വീട്ടമ്മയെ സെൻട്രൽ പൊലീസും നാട്ടുകാരും ചേർന്നു സുധീന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ തന്നെയാണ് അമ്മയ്ക്ക് ഈ ദൂർവിധി ഉണ്ടാക്കിയത്. കസ്തൂരി ബായിയിക്ക് താങ്ങു തണലുമായി നിൽക്കേണ്ട ഏക മകനാണ് അമ്മയെ രണ്ടുവർഷമായി ഏകാന്തതയും അവശതയുടെ നരകയാതനയും അനുഭവിപ്പിച്ചത്.

സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ പൊലീസിനെ അറിയിച്ചു. ആശ്വാസമാകാൻ വേണ്ടത് പൊലീസും നാട്ടുകാരും ചെയ്തു. സെൻട്രൽ സിഐ നിസാമുദീന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് ഇവരെ പ്രവേശിപ്പിച്ചത്. 21 വയസുള്ള മകൻ മാത്രമാണ് ഒറ്റപ്പെട്ട ജീവിതം നയിച്ച ഇവരുടെ ആശ്രയമെന്നു പൊലീസ് പറയുന്നു.

കടുത്ത പ്രമേഹവും തിമിരവും ബാധിച്ച ഇവർക്ക് എഴുന്നേറ്റു നടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. പ്രമേഹ രോഗത്തെ തുടർന്നു കാലിലെ വിരലുകൾ അറ്റു പോയിരുന്നു. തിമിരം കാരണം കാഴ്ചയും ഉണ്ടായിരുന്നില്ല. ഈ ആരോഗ്യ സാഹചര്യങ്ങളിലാണ് ആരോരുമില്ലാത്ത പട്ടിക്കൂട്ടത്തിനൊപ്പം അമ്മയെ മകൻ കിടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP