Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടുത്തുരുത്തിയിലെ അഗ്രികൾച്ചറൽ തീം പാർക്ക് കാർഷിക ടൂറിസത്തിന് വഴിത്തിരിവാകും; ഏറ്റവും വലിയ പരശുരാമ പ്രതിമ ഉയർന്നു കഴിഞ്ഞു

കടുത്തുരുത്തിയിലെ അഗ്രികൾച്ചറൽ തീം പാർക്ക് കാർഷിക ടൂറിസത്തിന് വഴിത്തിരിവാകും; ഏറ്റവും വലിയ പരശുരാമ പ്രതിമ ഉയർന്നു കഴിഞ്ഞു

കടുത്തുരുത്തി: വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന തരത്തിൽ കാർഷിക ടൂറിസത്തിന് വഴിത്തിരിവായി മാറുന്ന അഗ്രികൾച്ചറൽ പാർക്കൊരുങ്ങുകയാണ് കടുത്തുരുത്തിയിലെ ആയാം കുടിയിൽ. പതിനഞ്ച് ഏക്കറോളം വരുന്ന മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീം പാർക്കിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു വർഷം കൊണ്ട് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. കേരളത്തിലെ മുഴുവൻ ഔഷധ ചെടികളും പാർക്കിൽ നട്ട് പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ വലിയ മത്സ്യക്കുളങ്ങളും, നീന്തൽക്കുളവും, ബോട്ടിങ് അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രത്തിനു സമാനമായ പദ്ധതികളാണിവിടെ ഒരുക്കുന്നത്. ആയാംകുടി എൻ.കെ കുര്യന്റെ ഉടമസ്ഥതയിലുള്ളതാണ് അഗ്രിക്കൾച്ചറൽ പാർക്ക്.

ആയാംകുടിയിലെ ഈ പാർക്കിലാണ് കേരളത്തിലെ ഏറ്റവും വലിയ പരശുരാമ പ്രതിമയുള്ളത്. പാർക്കിന്റെ പ്രവേശന കവാടത്തിൽ പരശുരാമന്റെ പ്രതിമ ഉയർന്നു കഴിഞ്ഞു. 25 അടി ഉയരമുണ്ട് പ്രതിമയ്ക്ക്. കേരളത്തിലെ ഏറ്റവും വലിയ പരശുരാമന്റെ പ്രതിമയാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നതെന്ന് ഇതിന്റെ ശിൽപികളായ ചാലക്കുടി കൊരട്ടി കുറ്റിക്കാരൻ കെ.ഡി. ജോസും സഹോദരൻ ജോജിയും പറഞ്ഞു. ഒന്നരമാസം കൊണ്ടാണു പ്രതിമ നിർമ്മാണം പൂർത്തിയായത്. പ്രതിമാ നിർമ്മാണത്തിനു മൂന്നു ലക്ഷം രൂപ ചെലവായി. കോൺക്രീറ്റിലാണു പ്രതിമ പൂർണമായും നിർമ്മിച്ചിരിക്കുന്നത്. ചാലക്കുടിയിൽവച്ചു മൂന്നു ഭാഗങ്ങളായി നിർമ്മിച്ച പ്രതിമ ഇവിടെയെത്തിച്ച് ക്രയിനിലാണ് ഉയർത്തി ഉറപ്പിച്ചത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP