Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സംസ്ഥാനത്തെ എയിഡ്‌സ് രോഗികളുടെ തലസ്ഥാനമായി കാസർഗോഡ് മാറുന്നുവോ? കഴിഞ്ഞ രണ്ട് മാസം മരിച്ചത് പത്ത് എയിഡ്‌സ് രോഗികൾ

സംസ്ഥാനത്തെ എയിഡ്‌സ് രോഗികളുടെ തലസ്ഥാനമായി കാസർഗോഡ് മാറുന്നുവോ? കഴിഞ്ഞ രണ്ട് മാസം മരിച്ചത് പത്ത് എയിഡ്‌സ് രോഗികൾ

കാസർകോട്: കാസർകോട് ജില്ലയിൽ രണ്ടുമാസത്തിനിടെ പത്ത് എച്ച്.ഐ.വി. ബാധിതർ മരിച്ചു. സംസ്ഥാനത്തുതന്നെ അപൂർവമാണ് ഇത്തരമൊരു സംഭവം. കാസർകോട് ജില്ലയിലെ എ.ആർ.ടി. സെന്ററിൽ എച്ച്.ഐ.വി. ബാധിതരായ 970 പേരാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. അതായത് എയ്ഡ് രോഗികൾ കാസർഗോഡ് കൂടുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജില്ലയിലെ ആന്റി റിട്രോവൈറൽ തെറാപ്പി സെന്ററിൽ (എ.ആർ.ടി.) നാല് മാസമായി വിദഗ്ധ ഡോക്ടറില്ലാത്തത് എച്ച്.ഐ.വി. ബാധിതർക്ക് ചികിത്സ നിശ്ചയിക്കുന്നതിനെയും ഗുരുതരമായി ബാധിക്കുന്നു. ഇതിനുപുറമെ ഇവർക്ക് അഞ്ചുമാസത്തോളമായി സർക്കാരിന്റെ പോഷകാഹാരവിതരണവും നടക്കുന്നില്ല.

കാസർകോട് എ.ആർ.ടി. സെന്ററിൽ രജിസ്റ്റർചെയ്ത എട്ട് എച്ച്.ഐ.വി. ബാധിതരാണ് ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി മരിച്ചത്. ബാക്കി രണ്ടുപേർ കാസർകോട് ഡിസ്ട്രിക്ട് നെറ്റ് വർക്ക് ഓഫ് പീപ്പിൾ ലിവിങ് വിത്ത് എച്ച്.ഐ.വി. ആൻഡ് എയ്ഡ്‌സ് (കെ.എൻ.ഡി.പി.) സംഘത്തിൽ രജിസ്റ്റർചെയ്തവരാണ്. പടന്നക്കാട്, ധർമത്തടുക്ക, നീലേശ്വരം, മഞ്ചേശ്വരം, ബന്തിയോട്, കാസർകോട്, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്.

എ.ആർ.ടി. സെന്ററിൽ എച്ച്.ഐ.വി. ബാധിതരായി രജിസ്റ്റർ ചെയ്തവരിൽ പകുതിയിലേറെയും എല്ലാ ആഴ്ചയും ഡോക്ടറെ നേരിൽക്കണ്ട് പരിശോധന നടത്തി രോഗത്തിന്റെ അവസ്ഥ വിശകലനംചെയ്യേണ്ടവരാണ്. എന്നാൽ, മെയ് മുതൽ സെന്ററിലെ വിദഗ്ധ ഡോക്ടറുടെ സേവനം അവസാനിപ്പിച്ചു. എച്ച്.ഐ.വി. ബാധിതരുടെ രോഗപ്രതിരോധശേഷി പരിശോധിക്കാനും (സി.ഡി.4 ടെസ്റ്റ്) എ.ആർ.ടി. സെന്ററിൽ സംവിധാനമില്ല. ഇതും പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നു. തമിഴ്‌നാട്ടിലെ താംബരത്തുള്ള സെന്റർ ഓഫ് എക്‌സലൻസിൽ ശരീരത്തിലെ വൈറസിന്റെ തോത് പരിശോധിക്കാനുള്ള വൈറൽ ലോഡ് ടെസ്റ്റിനും ഡോക്ടറുടെ ശുപാർശ ആവശ്യമാണ്. ഇതും നടക്കുന്നില്ല.

സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ മികച്ച എ.ആർ.ടി. സെന്ററിനുള്ള അവാർഡ് നേടിയതാണ് കാസർകോട് സെന്റർ. ആരോഗ്യവകുപ്പ് വഴിയുള്ള പോഷകാഹാരഹാരവിതരണമാണ് അഞ്ചുമാസമായി നിലച്ചത്. പോഷകാഹാരക്കുറവും എച്ച്.ഐ.വി. ബാധിതരെ ഗുരുതരമായി ബാധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP