Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

175 യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പോയ എയർഇന്ത്യാ എക്സ്‌പ്രസ് വിമാനം ഒന്നര മണിക്കൂറിന് ശേഷം തിരിച്ചിറക്കി; കടലിന് മുകളിലൂടെ പറക്കുമ്പോൾ എഞ്ചിൻ തകരാറ് ശ്രദ്ധിച്ച പൈലറ്റിന്റെ ധീരമായ ഇടപെടൽ രക്ഷിച്ചത് അനേകരുടെ ജീവൻ; തിരിച്ചു വരുന്ന വിമാനം കാത്ത് ആംബുലൻസ് അടക്കം വമ്പൻ സന്നാഹങ്ങൾ ഒരുക്കി

175 യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പോയ എയർഇന്ത്യാ എക്സ്‌പ്രസ് വിമാനം ഒന്നര മണിക്കൂറിന് ശേഷം തിരിച്ചിറക്കി; കടലിന് മുകളിലൂടെ പറക്കുമ്പോൾ എഞ്ചിൻ തകരാറ് ശ്രദ്ധിച്ച പൈലറ്റിന്റെ ധീരമായ ഇടപെടൽ രക്ഷിച്ചത് അനേകരുടെ ജീവൻ; തിരിച്ചു വരുന്ന വിമാനം കാത്ത് ആംബുലൻസ് അടക്കം വമ്പൻ സന്നാഹങ്ങൾ ഒരുക്കി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പോയ എയർഇന്ത്യാ എക്സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് പൈലറ്റിന്റെ ധീരമായ ഇടപെടൽ മൂലം. യന്ത്രതകരാറ് തിരിച്ചറിഞ്ഞ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.

175 യാത്രക്കാരുമായാണ് വിമാനം പറന്നുയർന്നത്. ചൊവ്വാഴ്ച വൈകീട്ട് 6.20 ന് പോയ ഐ.എക്സ് 537 എന്ന വിമാനമാണ് രാത്രി 8.15 ഓടെ യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്. വിമാനം പറന്നുപൊങ്ങിയതിനുശേഷം കടലിനുമീതെ പറക്കുമ്പോഴാണ് തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യമായതിനാൽ പൈലറ്റ് വിമാനം തിരിച്ചിറക്കണമെന്നാവശ്യപ്പെട്ട് എയർട്രാഫിക് കൺട്രോളിൽ സന്ദേശമയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനം തിരിച്ചിറക്കാൻ എയർ ട്രാഫിക് കൺട്രോൾ ടവർ അനുമതി നൽകി.

വിമാനം അടിയന്തരമായി തിരിച്ചിറക്കേണ്ടിവന്നതിനാൽ തുടർന്ന് വിമാനത്താവള അധികൃതർ അഗ്‌നിരക്ഷാസേനാ വാഹനങ്ങൾ, ആംബുലൻസ് എന്നിവ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കി. അതീവ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു. വിമാനം ലാൻഡ് ചെയ്യുമ്പോൾ അപകടമുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞായിരുന്നു ഇത്. എന്നാൽ പൈലറ്റ് അതീവ സുരക്ഷിതമായി വിമാനം നിലത്തിറക്കുകയും ചെയ്തു. വിമാനത്തിലെ തകരാർ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ വലിയ അപകടത്തിന് സാധ്യതയുണ്ടായിരുന്നു.

14,000 കിലോ ഇന്ധനവുമായാണ് വിമാനം പുറപ്പെട്ടത്. വിമാനം പുറപ്പെട്ടതിനുശേഷം മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് തകരാർ ശ്രദ്ധയിൽപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. എല്ലാ സന്നാഹങ്ങളും ഒരുക്കിയെങ്കിലും 8.15 ന് വിമാനം സുരക്ഷിതമായി ഇറക്കി. വിമാനത്തിന് അറ്റകുറ്റപ്പണി നടത്തേണ്ടി വന്നതിനാൽ 175 യാത്രക്കാരെയും പുറത്തിറക്കി സെക്യുരിറ്റി ഹോൾഡ് ഏരിയയിലേക്ക് മാറ്റി. രാത്രി വൈകി വിമാനം പുറപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP