Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് സൗജന്യവുമായി എയർ ഇന്ത്യ എക്സ്‌പ്രസ്; ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കാം; മുഴുവൻ തുകയും തിരികെ ലഭിക്കുമെന്നും ഓഗസ്റ്റ് 26 വരെ സൗജന്യമുണ്ടായിരിക്കുമെന്നും അറിയിച്ച് കമ്പനി അധികൃതർ

മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് സൗജന്യവുമായി എയർ ഇന്ത്യ എക്സ്‌പ്രസ്; ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കാം; മുഴുവൻ തുകയും തിരികെ ലഭിക്കുമെന്നും ഓഗസ്റ്റ് 26 വരെ  സൗജന്യമുണ്ടായിരിക്കുമെന്നും അറിയിച്ച് കമ്പനി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കനത്ത മഴ മൂലം വിമാനത്താവളം ഉൾപ്പടെയുള്ള സ്ഥലങ്ങൾ അഅടഞ്ഞു കിടക്കുന്ന അവസരത്തതിൽ കേരളത്തിന് സൗജന്യവുമായി എയർ ഇന്ത്യ എക്സ്‌പ്രസ്. നേരത്തെ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകൾ ആർക്കും റദ്ദാക്കാം. അതും തീർത്തും സൗജന്യമായി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും.

യാത്രാ തീയതി മാറ്റുന്നതും സെക്ടർ മാറ്റുന്നതും പൂർണമായും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.ഓഗസ്റ്റ് 26 വരെയാണ് ഈ സൗജന്യം ലഭിക്കുകയെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് പുറപ്പെടുകയും ഇവിടേയ്ക്ക് വരികയും ചെയ്യുന്ന വിമാനങ്ങൾക്കാണ് സൗജന്യം ലഭിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP