Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വാശ്രയ മെഡിക്കൽ കോളജ് ഫീസ് വർധനവിനെതിരേ സമരം പ്രഖ്യാപിച്ച് എഐഎസ്എഫും; ഫീസ് വർധന എൽഡിഎഫിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധം; തീരുമാനം എടുക്കുന്നതിനുമുമ്പ് വിദ്യാർത്ഥി സംഘടനകളുമായി ആലോചിക്കാത്തതിലും പ്രതിഷേധം

സ്വാശ്രയ മെഡിക്കൽ കോളജ് ഫീസ് വർധനവിനെതിരേ സമരം പ്രഖ്യാപിച്ച് എഐഎസ്എഫും; ഫീസ് വർധന എൽഡിഎഫിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധം; തീരുമാനം എടുക്കുന്നതിനുമുമ്പ് വിദ്യാർത്ഥി സംഘടനകളുമായി ആലോചിക്കാത്തതിലും പ്രതിഷേധം

തിരുവനന്തപുരം: സ്വാശ്രയ മെഡിൽ കോളജുകളിലെ ഫീസ് വർധനയ്‌ക്കെതിരേ സമരത്തിനൊരുങ്ങി എഐഎസ്എഫും. കെഎസ്‌യു ശക്തമായ സമരം നടത്തിവരുന്നതിനു പിന്നാലെയാണ് ഭരണകക്ഷിയായ സിപിഐയുടെ വിദ്യാർത്ഥി സംഘടനയും പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഫീസ് വർധന എൽഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് എതിരാണ്. സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഇത് പകൽക്കൊള്ളയ്ക്ക് വഴിയൊരുക്കുമെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി.

തീരുമാനം എടുക്കും മുമ്പ് വിദ്യാർത്ഥി സംഘടനകളുമായി കൂടിയാലോചിക്കാത്തതിലടക്കം എഐഎസ്എഫിനു പ്രതിഷേധമുണ്ട്. മെഡിക്കൽ പിജി സീറ്റുകളിൽ ഫീസ് രണ്ടിരട്ടിയോളം കൂട്ടിയതിൽ പ്രതിഷേധിച്ച് കെഎസ്.യു നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP