Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ഥലം മാറ്റിയ നടപടി അപ്രതീക്ഷിതം; പോരാട്ടങ്ങൾ കരുത്തു വർധിപ്പിക്കും: കോൺഗ്രസ് നേതാക്കൾക്കെതിരായി നടപടി എടുത്തതിനു സ്ഥലംമാറ്റം ലഭിച്ചതിൽ അതൃപ്തി അറിയിച്ച് അജിത ബീഗം ഐപിഎസ്

സ്ഥലം മാറ്റിയ നടപടി അപ്രതീക്ഷിതം; പോരാട്ടങ്ങൾ കരുത്തു വർധിപ്പിക്കും: കോൺഗ്രസ് നേതാക്കൾക്കെതിരായി നടപടി എടുത്തതിനു സ്ഥലംമാറ്റം ലഭിച്ചതിൽ അതൃപ്തി അറിയിച്ച് അജിത ബീഗം ഐപിഎസ്

തിരുവനന്തപുരം: വയനാട് ജില്ലാ പൊലീസ് മേധാവി സ്ഥാനത്തു നിന്നു തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റിയതിൽ അജിത ബീഗം ഐപിഎസിന് അതൃപ്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്‌ബുക്കിൽ അജിത പോസ്റ്റിട്ടുവെങ്കിലും പിന്നീടു പിൻവലിച്ചു.

സ്ഥലം മാറ്റം ഉത്തരവുകളിൽ അസ്വസ്ഥയാണെന്ന് അജിതാ ബീഗം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിങ് കോളജിന്റെ പ്രിൻസിപ്പലായാണ് സ്ഥലം മാറ്റം.

'ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇത് (സ്ഥലം മാറ്റം) വരുമെന്ന് അറിയാമായിരുന്നു, എന്നാൽ വിജയം മാത്രമല്ല കരുത്ത്. പോരാട്ടമാണ് കരുത്ത് വർദ്ധിപ്പിക്കുന്നത്. കഠിനതകളിലൂടെ കടന്ന് പോകുമ്പോൾ കീഴടങ്ങാതിരിക്കാനുള്ള തീരുമാനമാണ് കരുത്ത്, ഇനി തിരുവനന്തപുരത്തേയ്ക്ക് വയനാടിന് വിട' എന്നായിരുന്നു അജിതാ ബീഗം ഫേസ്‌ബുക്കിൽ കുറിച്ചത്.

ആധുനിക വിവരവിനിമയ സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളുമായി സംവദിച്ച് ജനശ്രദ്ധ നേടാൻ കഴിഞ്ഞ ഉദ്യോഗസ്ഥയാണ് അജിതാ ബീഗം. വയനാട്ടിൽ കൽപ്പറ്റയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ പേരിൽ അജിതാ ബീഗത്തോട് വയനാട് ഡിസിസി നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇതാണു സ്ഥലം മാറ്റത്തിന് ഇടയാക്കിയെന്ന സൂചനയുണ്ട്. ഇതിനെത്തുടർന്നാണ് അജിത ഫേസ്‌ബുക്കിൽ ഇക്കാര്യം സൂചിപ്പിച്ചു പോസ്റ്റിട്ടത്. എന്നാൽ, പിന്നീട് ഈ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

ആദിവാസിമേഖലയിൽ ജോലി ചെയ്യണമെന്ന ആഗ്രഹത്തിലെത്തിയ അജിതാ ബീഗത്തെ അഞ്ച് മാസം കൊണ്ടാണ് മടക്കി അയച്ചത്. ഈ സ്ഥലം മാറ്റം അപ്രതീക്ഷിതമാണെന്ന് അവർ വ്യക്തമാക്കിയതിനു പുറമെ സിപിഎമ്മും ഈ വാദവുമായി രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ തിരിച്ചടിയാണ് സ്ഥലം മാറ്റമെന്നാണ് സിപിഐ(എം) ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP