Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രക്തദാന കൂട്ടായ്മയിലേക്ക് അജിതാബീഗവും; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്ത്രീകൾ നേതൃത്വം നൽകണമെന്നും വയനാട് എസ് പി

രക്തദാന കൂട്ടായ്മയിലേക്ക് അജിതാബീഗവും; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്ത്രീകൾ നേതൃത്വം നൽകണമെന്നും വയനാട് എസ് പി

തിരുവനന്തപുരം: രക്തദാനം പോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്ത്രീകൾ നേതൃത്വം നൽകണമെന്ന് വയനാട് എസ് പി അജിതാ ബീഗം. ഓരോ കുടുംബത്തിലെയും ഒരു സ്ത്രീ രക്തം ദാനം ചെയ്യാൻ മുന്നോട്ടു വരണം. ഇത് മനുഷ്യർ തമ്മിലുള്ള സ്പർദ്ധ ഒഴിവാക്കി ബന്ധങ്ങൾ ദൃഢമാക്കുവാൻ സഹായിക്കുമെന്ന് എസിപി അജിതാബീഗം പറഞ്ഞു.

രക്തം ദാനം ചെയ്യുവാൻ സന്നദ്ധയായി രക്തദാതാക്കളുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ഷെയർമൈബ്ലഡ്.ഓർഗിൽ പേര് രജിസ്റ്റർ ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ തിരുവനന്തപുരം (ഫ്രാറ്റ്)ന്റെ വനിതാ വേദിയിൽ പങ്കെടുത്താണ് അജിതാ ബീഗം രക്തദാന ബ്ലോഗിൽ പങ്കാളിയായത്.

ഫ്രാറ്റ് പ്രസിഡന്റ് റ്റി.കെ.ഭാസ്‌ക്കരപണിക്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രാറ്റ് സെക്രട്ടറി എം.എസ് വേണുഗോപാൽ, ഷെയർമൈബ്ലഡ്. ഓർഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അജി ബി.റാന്നി, പി.ജയദേവൻ നായർ, മുത്തുഷറഫ്, സി.എസ്.അംബരീഷ് ,ആർ. നസീം, വി.കെ. ലളിതാകുമാരി എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP