Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് അതിക്രമം കേരള ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് എ.കെ. ആന്റണി

ന്യൂഡൽഹി: തിരുവനന്തരപുരത്ത് യൂത്ത്‌കോൺഗ്രസിന്റെ സമരപന്തലിലേക്കു വരെ പൊലീസ് കയറി മർദനം അഴിച്ചുവിട്ട സംഭവം കേരള ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. നിരാഹാര സത്യഗ്രഹം നടത്തുന്നവരെ പൊലീസ് ആക്രമിക്കുന്നതു സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ ഫീസ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തിന് കേരള ജനതയുടെ പിന്തുണയുണ്ട്. യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിനു നേരെ സർക്കാർ കൈക്കൊണ്ട നടപടി പൈശാചികമാണ്. ലാത്തിചാർജ്, ജലപീരങ്കി, കണ്ണീർവാതകം എന്നിങ്ങനെ സർക്കാരിന് കീഴിലുള്ള എല്ലാ സന്നാഹങ്ങളും ഉപയോഗിച്ചു വിദ്യാർത്ഥികളെ അടിച്ചൊതുക്കാനുള്ള ശ്രമമാണു നടന്നത്. കെപിസിസി പ്രസിഡന്റ് ഇരുന്ന സമരപന്തലിലാണ് അഴിഞ്ഞാട്ടം നടന്നതെന്നത് അത്യന്തം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിച്ചു സമരത്തിനു ഒത്തുതീർപ്പുണ്ടാക്കുന്നതിനു പകരം അക്രമത്തിലൂടെയും പൊലീസിന്റെ നരനായാട്ടിലൂടെയും സമരത്തെ അടിച്ചമർത്താമെന്നുള്ളതു വ്യാമോഹം മാത്രമാണെന്നും ആന്റണി പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP