Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ വിശാല ഐക്യം ഉണ്ടാവുമെന്ന് എകെ ആന്റണി; കോൺഗ്രസും സോണിയ ഗാന്ധിയും കൂട്ടായ്മയ്ക്ക് നേതൃത്വം നൽകും

ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ വിശാല ഐക്യം ഉണ്ടാവുമെന്ന് എകെ ആന്റണി; കോൺഗ്രസും സോണിയ ഗാന്ധിയും കൂട്ടായ്മയ്ക്ക് നേതൃത്വം നൽകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ വിശാല ഐക്യം ഉണ്ടാവുമെന്ന് എകെ ആന്റണി. കോൺഗ്രസും സോണിയ ഗാന്ധിയും കൂട്ടായ്മയ്ക്ക് നേതൃത്വം നൽകും. മതേതരത്വം സംരക്ഷിക്കാൻ വേണ്ടിയാണ് ഈ കൂട്ടായ്മയ്ക്ക് രൂപം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

താൽക്കാലികമായി എന്തെല്ലാം തിരിച്ചടികൾ ഉണ്ടായാലും വർഗീയ ശക്തികളിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിനും ഭരണഘടന മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നതിനുമായി അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പോടെ അതി വിശാലമായ ഒരു കൂട്ടായ്മ ഇന്ത്യയിൽ വളർത്തിയെടുക്കും, കോൺഗ്രസും സോണിയ ഗാന്ധിയും ഈ കൂട്ടായ്മ വളർത്തിയെടുക്കുന്നതിന് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനായുള്ള തന്ത്രങ്ങൾക്ക് കോൺഗ്രസ് ദേശീയതലത്തിൽ രൂപം നൽകുന്നതിനിടെയാണ് മുതിർന്ന നേതാവ് എകെ ആന്റണിയുടെ പ്രസ്താവന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP