Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ പ്രക്ഷേപണം നിലച്ചു; മഴയത്ത് വീണ ടവർ ശരിയാക്കും വരെ നിശബ്ദത

ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ പ്രക്ഷേപണം നിലച്ചു; മഴയത്ത് വീണ ടവർ ശരിയാക്കും വരെ നിശബ്ദത

തിരുവനന്തപുരം: ഇനി തിരുവനന്തപുരം ആകാശവാണി നിലയത്തിലെ റേഡിയോ ശ്രോതാക്കൾക്ക് തൽക്കാലം വാർത്തയും മറ്റ് പരിപാടികളും ഒന്നും കേൾക്കാൻ കഴിയില്ല.

ആകാശവാണി തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള സംപ്രേഷണം താത്കാലികമായി നിലച്ചു. കുളത്തൂരിൽ സ്ഥാപിച്ചിരുന്ന ആകാശവാണിയുടെ ട്രാൻസ്മിറ്റർ ടവർ വെള്ളിയാഴ്‌ച്ച പെയ്ത മഴയിൽ തകർന്നതിനാലാണ് സംപ്രേഷണം നിലച്ചത്. വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച കനത്ത മഴയിലാണ് 120 മീറ്റർ ഉയരമുള്ള ടവർ തകർന്നത്.

ഇനി തിരുവനന്തപുരം ആകാശവാണി നിലയത്തിലെ റേഡിയോ ശ്രോതാക്കൾക്ക് തൽക്കാലം വാർത്തയും മറ്റ് പരിപാടികളും ഒന്നും കേൾക്കാൻ കഴിയില്ല. തിരുവനന്തപുരം കഴിഞ്ഞാൽ പിന്നെ ആലപ്പുഴയിലാണ് അടുത്ത നിലയം ഉള്ളത്. ആകാശവാണിയുടെ ആദ്യ നിലയമാണ് തിരുവനന്തപുരം. 1972ൽ നിർമ്മിച്ച ടവറാണ് ഇന്നലെ തകർന്നു വീണത്. ഇതിലെ ട്രാൻസ്മീറ്റർ അവസാനമായി സ്ഥാപിച്ചത് രണ്ടായിരത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP