Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പച്ചയും നീലയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച പെൺകുട്ടികൾ പൂവാല ശല്യത്തിന് ഇരയാകുന്നു; പൂവാല ശല്യത്തിൽ നിന്നും ഒഴിവാകാൻ ചുവപ്പും വയലറ്റും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാം; മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ പ്രസ്ഥാവനയ്ക്ക് സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം

പച്ചയും നീലയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച പെൺകുട്ടികൾ പൂവാല ശല്യത്തിന് ഇരയാകുന്നു; പൂവാല ശല്യത്തിൽ നിന്നും ഒഴിവാകാൻ ചുവപ്പും വയലറ്റും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാം; മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ പ്രസ്ഥാവനയ്ക്ക് സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: വസ്ത്രങ്ങൾ നോക്കിയാണോ പൂവാലന്മാർ പെൺകുട്ടികളെ ശല്യം ചെയ്യുന്നത്..? സോഷ്യൽ മീഡിയയിൽ ഉയരുന്ന സംശയമാണിത്. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ വിവാധ പ്രസ്ഥാവനയാണ് ഇത്തരമൊരു ചോദ്യത്തിലേക്ക് സൈബർ ലോകത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്, അതോടൊപ്പം തന്ന അദ്ദേഹത്തിന്റെ പ്രസ്ഥാവനയ്ക്ക് എതിരെ വിമർശനങ്ങളും ശക്തമാണ്.

പൂവാല ശല്യത്തിന് ഇരയാകുന്നത് പച്ച, നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച പെൺകുട്ടികളാണെന്ന്. ഈ നിറങ്ങൾക്ക് മറ്റു നിറങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ശ്രദ്ധ ആകർഷിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് ഈ നിറത്തിലുള്ള വസ്ത്രം ധരിക്കുന്ന പെൺകുട്ടികൾ കൂടുതൽ പൂവാല ശല്യത്തിന് ഇരയാകുന്നതെന്നും എന്നായിരുന്നു അലക്സാണ്ടർ ജേക്കബ് അഭിപ്രായപ്പെട്ടിരുന്നത്.

പുരുഷനെ ആകർഷിക്കാൻ ഈ നിറങ്ങൾക്ക് സാധിക്കുന്നതിനാൽ പെണ്ണു കാണൽ ചടങ്ങിന് ഈ നിറങ്ങൾ നിർദ്ദേശിക്കാറുണ്ടെന്നും അലക്സാണ്ടർ ജേക്കബ് പറയുന്നു. അതേസമയം, ചുവപ്പ്, വയലറ്റ് നിറത്തിലെ വസ്ത്രങ്ങൾ അണിഞ്ഞവർ പൂവാല ശല്യത്തിന് ഇരയാകുന്നില്ല. പൂവാല ശല്യം ഒഴിവാക്കാൻ ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിയുന്നത് നല്ലതാണെന്നും അദേഹം വ്യക്തമാക്കുന്നു.

എറണാകുളത്തെ കോളേജ് വിദ്യാർത്ഥിനികളിൽ പൊലീസ് നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഇത് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ ഒരു സൗകാര്യ കോളേജിലെ പരിപാടിക്കിടെയാണ് അലക്സാണ്ടർ ജേക്കബ് ഇത് പറഞ്ഞത്. പഠനത്തെ സ്വാധീനിക്കുന്ന നിറങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ആകർഷകമാക്കുന്ന നിറങ്ങളെക്കുറിച്ച് അദേഹം സംസാരിച്ചത്. പരാമർശിച്ചത്. അലക്സാണ്ടർ ജേക്കബിന്റെ ഈ വിചിത്ര പ്രസ്താവനക്കെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

എന്തായാലും ഇതിൽ എത്രത്തോളം ശാസ്ത്രീയതയും വിശ്വാസ്യതയും ഉണ്ടെന്നൊന്നും വ്യക്തമല്ല. ഇതിനോടകം തന്നെ അലക്സാണ്ടർ ജേക്കബിന്റെ പ്രസ്ഥാവന സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ട്രോളാൻ പുതിയ വിഷയങ്ങൾ കാത്തിരിക്കുന്ന സൈബർ ട്രോളന്മാർ ഇനി ആടങ്ങിയിരിക്കുമോ ആവോ.. കാത്തിരുന്നു കാണാം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP