Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അലൻസിയറിന്റെ പ്രതിഷേധം വീണ്ടും;പിണറായി- തോമസ് ചാണ്ടി കൂട്ടുകെട്ടിനെതിരേ ഒരു ദിവസം പാന്റ്‌സിന്റെ 'സിപ്പ്' തുറന്നിടുന്നതായി അലൻസിയർ; പൊതു സമൂഹത്തോട് തോമസ് ചാണ്ടി ഇതുവരെയും എന്താണോ ചെയ്തത് അതിൽ പ്രതിഷേധിക്കുന്നതായുംഅലൻസിയർ

അലൻസിയറിന്റെ പ്രതിഷേധം വീണ്ടും;പിണറായി- തോമസ് ചാണ്ടി കൂട്ടുകെട്ടിനെതിരേ ഒരു ദിവസം പാന്റ്‌സിന്റെ 'സിപ്പ്' തുറന്നിടുന്നതായി  അലൻസിയർ;  പൊതു സമൂഹത്തോട് തോമസ് ചാണ്ടി ഇതുവരെയും എന്താണോ ചെയ്തത് അതിൽ പ്രതിഷേധിക്കുന്നതായുംഅലൻസിയർ

 കൊച്ചി: കയ്യേറ്റക്കാരൻ തോമസ് ചാണ്ടിക്കും , ചാണ്ടിയെ ചുമന്ന മുഖ്യമന്ത്രി പിണറായി വിജയനും എതിരായി നടൻ അലൻസിയർ. തോമസ്ചാണ്ടി- പിണറായി കൂട്ടുകെട്ടിന്റ നടപടി ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. ഇതിൽ പ്രതിഷേധിച്ച് ഒരു ദിവസത്തേയ്ക്ക് 

തന്റെ പാന്റ്‌സിന്റ സിപ്പിന് വിശ്രമം നല്കുന്നതായാണ് നടൻ അറിയിച്ചത്.

തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയിൽ നിലപാടറിയിച്ച് നടൻ അലൻസിയറിന്റെ വ്യത്യസ്തമായ പ്രതിഷേധം. ഷൂട്ടിങ്ങ് ലോക്കേഷനിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാണ പാന്റിന്റെ സിപ് തുറന്നിട്ടത്.

രാജിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണം ജനാധിപത്യത്തിന് നിരക്കാത്തതെന്നും അലൻസിയർ പറഞ്ഞു.
തോമസ് ചാണ്ടിയെ ചുമന്നത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. തോമസ് ചാണ്ടി പൊതു സമൂഹത്തോട് ഇതുവരെയും എന്താണോ ചെയ്തത് അതാണ് എന്റെ പ്രതിഷേധത്തിന് കാരണം. രാജി വൈകിപ്പിച്ച മുഖ്യമന്ത്രിയുടെയും തോമസ് ചാണ്ടിയുടെയും നിലപാടിനെതിരെ ഒരു ദിവസം മുഴുവനും പാന്റിന്റെ സിപ്പിന് വിശ്രമം നൽകുകയാണ്, അലൻസിയർ പറഞ്ഞു.

പൊതു സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത മറുപടിയാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി നൽകിയത്, തോമസ് ചാണ്ടി രാജിവച്ചതോടെ സമൂഹത്തിന് ലഭിച്ച ആശ്വാസമാണ് താൻ പ്രതീകാത്മകമായി അറിയിച്ചതന്നും അലൻസിയർ കൂട്ടിച്ചേർത്തു.

നേരത്തേയും വ്യത്യസ്ഥ രീതിയിലുള്ള പ്രതിഷേധ പ്രകടനവുമായി പ്രത്യക്ഷപ്പെട്ട നടനാണ് അലൻസിയർ . സംവിധായകൻ കമലിന്റെ ദേശീയഗാന വിവാദത്തിലും പിന്തുണയുമായി അദ്ദേഹം എത്തിയിരുന്നു. തെരുവിൽ ഒറ്റയാൾ നാടകം അവതരിപ്പിച്ചായിരുന്നു അന്നത്തെ പ്രതിഷേധം. കാസർകോഡ് വച്ചായിരുന്നു അന്ന് പ്രതിഷേധിച്ചത്.

കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയ്ക്കെതിരേ അടുത്തിടെ അലൻസിയറിന്റെ കണ്ണുരക്ഷായാത്ര നടത്തിയിരുന്നു. കറുത്ത തുണി കൊണ്ട് കണ്ണുകൾ മറച്ച് കൊല്ലം ചവറ സി ഐ ഓഫീസിലാണ് പരാതിയുമായി അലൻസിയർ അന്ന് എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP