Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

യുവാവിനെ പട്ടാപ്പകൽ തല്ലിച്ചതച്ച സംഭവത്തിൽ ഒന്നാം പ്രതി അനന്ദുവിനെ പൊലീസ് പിന്തുടർന്നു പൊക്കിയത് പാലോടുള്ള വനാതിർത്തിയിലെ ചെല്ലഞ്ചിയിൽ നിന്ന്; ഒളിവിൽ പോയ പ്രതി പൊലീസുകാരന്റെ വീട് ആക്രമിച്ച കേസിലും പ്രതി; വിദേശത്തേയ്ക്കു കടന്നെങ്കിലും ഓണമാഘോഷിക്കാൻ നാട്ടിലെത്തി ഗുണ്ടായിസം കാട്ടി അകത്തായി; നടുറോഡിൽ യുവാവിനെ തല്ലിച്ചതച്ച കേസിൽ രണ്ടാം പ്രതി ശ്രീജിത്തിനായി തിരച്ചിൽ ഊർജ്ജിതം

യുവാവിനെ പട്ടാപ്പകൽ തല്ലിച്ചതച്ച സംഭവത്തിൽ ഒന്നാം പ്രതി അനന്ദുവിനെ പൊലീസ് പിന്തുടർന്നു പൊക്കിയത് പാലോടുള്ള വനാതിർത്തിയിലെ ചെല്ലഞ്ചിയിൽ നിന്ന്; ഒളിവിൽ പോയ പ്രതി പൊലീസുകാരന്റെ വീട് ആക്രമിച്ച കേസിലും പ്രതി; വിദേശത്തേയ്ക്കു കടന്നെങ്കിലും ഓണമാഘോഷിക്കാൻ നാട്ടിലെത്തി ഗുണ്ടായിസം കാട്ടി അകത്തായി; നടുറോഡിൽ യുവാവിനെ തല്ലിച്ചതച്ച കേസിൽ രണ്ടാം പ്രതി ശ്രീജിത്തിനായി തിരച്ചിൽ ഊർജ്ജിതം

തിരുവനന്തപുരം: പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി അനന്ദുവിനെ പൊക്കിയത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാലോടിനടുത്തുള്ള വനമേഖലയിൽ നിന്ന്. മുടപുരം സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായതോടെ ഒളിവിൽ പോയതായിരുന്നു ഇയാൾ. പാലോട്ട് ഇയാളെ കൊണ്ടു പോയ സുഹൃത്തുക്കളും സഹായം ചെയ്തവരുമാണ് ഇപ്പോൾ കസ്റ്റഡിയിലായിരിക്കുന്നത്.

ക്ൃത്യത്തിൽ പങ്കെടുത്ത രണ്ടാം പ്രതി ശ്രീജിത്തിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

ചിറയിൻകീഴിനെയാകെ പിടിച്ച് കുലുക്കിയ സംഭവത്തിലാണ് ഇപ്പോൾ മുഖ്യ അറസ്റ്റുണ്ടായിരിക്കുന്നത്. ഒന്നാം പ്രതി അനന്ദു, ഇവരെ സഹായിച്ച വിഷ്ണു, ഷിനോജി, സുധീഷ്, പ്രദീപ്, എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ സി ഐ അനിൽകുമാറിന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് പ്രതികളെ 24 മണിക്കൂറിനകം പിടികൂടിയത്.

ചിറയിൻകീഴിലെ മുടപുരം എസ്എൻ ജംഗ്ഷനിൽ വക്കത്തുവിള സ്വദേശി സുധീറിനെ മർദ്ദിച്ച സംഭവത്തിലാണ് ഇവർ അറസ്റ്റിലായിരിക്കുന്നത്. സെപ്റ്റംബർ 13ന് ബൈക്കിലെത്തിയ ആദ്യ രണ്ടു പ്രതികൾ സുധീറുമായി വാക്കു തർക്കത്തിലേർപ്പടുകയും തുടർന്ന് മൃഗീയമായി മർദ്ദിക്കുകയുമായിരുന്നു. ഇതേക്കുറിച്ചുള്ള പരാതി ചിറയിൻകീഴ് പൊലീസ് സ്റ്റഷനിൽ നല്കിയെങ്കിലും തുടരന്വേഷണം നടന്നില്ല. തുടർന്ന് വാദിയും പ്രതികളും ഒത്തുതീർപ്പിലെത്തിയെന്നറിയിച്ചതിനെ തുടർന്ന് കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ യുവാക്കളുടെ ഗുണ്ടാവിളയാട്ടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയാകളിൽ എത്തിയതോടെ വ്യാപക പ്രതിഷേധമുയർന്നു. ഇതേ തുടർന്ന് റൂറൽ എസ്‌പി അന്വേഷണം ആറ്റിങ്ങൽ സി ഐ യെ ഏൽപ്പിച്ചു. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി അനന്ദു പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

തിരുവനന്തപുരം ജില്ലയിലെ പാലോടിനടുത്തുള്ള വനാതിർത്തിയിൽ ഉൾപ്പെട്ട ഗ്രാമമായ ചെല്ലഞ്ചിയിൽ നിന്നാണ് അനന്ദുവിനെ പൊക്കുന്നത്. ഇയാൾ ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായതോടെ അറസ്റ്റു ഭീഷണി ഭയന്ന് ഇയാൾ കടക്കുകയായിരുന്നു. അനന്തുവിന്റേയും കൂട്ടാളികളുടേയും മൊബൈൽ പിന്തുടർന്നാണ് പൊലീസ് വലയിലാക്കുന്നതത്. ദൃശ്യങ്ങളിലൂടെ അനന്തുവിനെ തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും ഇയാളുടൈ മൊബൈൽ സ്വച്ച് ഓഫ് ചെയ്തിരുന്നു. അനന്തുവുമായി അടുപ്പുമുള്ളവരെ ചുറ്റിയായി അന്വേഷണം. ഇതിൽ സുഹൃത്തുമായി ബന്ധപ്പെട്ട് അന്വഷണം നടത്തിയപ്പോൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇവരെ ഒരു ക്വാളിസ് വാനിൽ കണ്ടതായി വിവരം കിട്ടി. ഈ ക്വാളിസ് ഉടമയെ തിരിച്ചറിഞ്ഞതോടെ പൊലീസിന് പിടിവള്ളിയായി. ഇവരുടെ ടവർ ലൊക്കഷൻ പാലോടെന്ന് കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവാകുന്നത്.

അനന്ദുവിന്റ ഒപ്പം ക്വാളിസിൽ കണ്ടവരെ ചുറ്റിയുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികൂടാൻ സഹായിച്ചത്. ക്വാളിസിന്റെ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ഇവർ അനന്ദുവിനെ പാലോടിനടുത്തുള്ള ചെല്ലഞ്ചിയിൽ എത്തിച്ചു എന്നു സമ്മതിച്ചു. ഇയാളെ പാലോടെത്തിച്ചെങ്കിലും പക്ഷേ എവിടെയാണ് അനന്ദു എന്നതിനെ പറ്റി രൂപമുണ്ടായില്ല. പിന്നീട് പല സംഘങ്ങളായി തിരിഞ്ഞ് ഓരോ സ്ഥലവും അരിച്ചു പെറുക്കിയാണ് ഒളിവു സ്ഥലത്തുനിന്ന് അനന്ദുവിനെ പൊലീസ് പൊക്കുന്നത്. രക്ഷപ്പെടാൻ പഴുതില്ലാത്ത വിധം പൂട്ടിയ പൊലീസിന്റെ തന്ത്രം വിജയിച്ചു.

ഇയാളെ ആറ്റിങ്ങൽ സ്ിഐ ഓഫീസിലെത്തിച്ച് അറസ്‌ററു രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളുടെ മൊഴി അനുസരിച്ച് ഒളിവിൽ പോകാൻ സഹായിച്ചവരേയും പിടികൂടി. ഇവരെല്ലാം മുടപുരം പരിസരത്തു താമസിക്കുന്നവരാണ്. അക്രമമുണ്ടായ സ്ഥലത്തിനടുത്തുള്ള അനന്ദു രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. ഇതിലൊന്ന് ഒരു പൊലീസുകാരന്റെ വീട്ടിൽ കയറി ആക്രമിച്ചതാണ്. പ്രൈവറ്റ് ബസ് ആക്രമിച്ച് തകർത്ത കേസാണ് മറ്റൊന്ന്. ഇതിൽ രണ്ടിലും ജാമ്യം നേടിയാണ് ഇയാൾ വിദേശത്തേയ്ക്ക് കടന്നത്. ഓണത്തിന് അവധിയ്‌ക്കെത്തിയപ്പോഴാണ് ഈ പരാക്രമം നടത്തിയതും ഇപ്പോൾ പിടിയിലായതും.

മുടപുരം ജംഗ്ഷനിൽ ഒരു പ്രകോപനവുമില്ലാതെ യുവാവിനെ മൃഗീയമായി തല്ലിച്ചതച്ച സംഭവം കേരളമെമ്പാടും പ്രതിഷേധമുണ്ടാക്കി. ഇതിൽ ഉൾപ്പെട്ട രണ്ടാം പ്രതി ശ്രീജിത്തിനെ ഇനിയും പിടിക്കാനായിട്ടില്ല. ഇയാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. റൂറൽ ഷാഡോ പൊലീസിലെ എസ്‌ഐ ഷിജു കെ.എൽ. നായൽ, ചിറയിൻകീഴ് എസ് ഐ. എ.പി ഷാജഹാൻ, എസ്.ഐ പ്രസാദ് ചന്ദ്രൻ, ഷാഡോ എ.എസ് ഐ, ഫിറോസ്, ബിജു. എ.എച്ച്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ. ബി ദിലീപ്, ബിജുകുമാർ, ജ്യോതിഷ് വി.വി, ദിനോർ, ശരത്, സുൾഫി, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അനന്ദുവിനെയും കൂട്ടാളികളയും പിടികൂടിയത്.

വഴി തടസ്സപ്പെടുത്തി റോഡിനു കുറുകെ ബൈക്കോടിച്ചത് ചോദ്യം ചെയ്തതിനാണ് കൊല്ലം കൊച്ചാലും മൂട് സ്വദേശി എ സുധീറിന് മർദ്ദനമേറ്റത്. രണ്ടു പേർ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൽ സോഷ്യൽ മീഡിയാകളിലൂടെയാണ് പ്രചരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്തുള്ള ഫാൻസി സ്റ്റോർ സ്ഥാപിച്ച ക്യാമറയിലാണ് പതിഞ്ഞത്.

ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. രണ്ടംഗ സംഘം യുവാവിനെ മർദ്ദിച്ച് അവശനാക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം സംഭവത്തിൽ ആരും പരാതി നൽകാത്തതിനെ തുടർന്ന് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്് കേസന്വേഷണത്തിന് സഹായകമായി.

ബൈക്കിലെത്തിയ രണ്ട് പേർ ജംഗ്ഷനിൽ അഭ്യാസ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ഗതാഗത തടസ്സമുണ്ടാക്കി ഇവർ് ഇതു തുടരുന്നതിനിടെ മറ്റൊരു ബൈക്കിൽ ഇതുവഴിയെത്തിയ രണ്ട് പേരുമായി തർക്കമുണ്ടാകുന്നു. ഇവർ തർക്കം നിർത്തി മുന്നോട്ടു പോയെങ്കിലും സംഘം തടയുന്നു. വാക്കുതർക്കത്തിന് പിന്നാലെ രണ്ടംഗ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുന്നത് കാണാം. നിലത്തു വീണ ഇയാളെ ചവിട്ടുകയും ചെയ്യുന്നുണ്ട്. സ്ഥലത്ത് ആളുകൾ കൂടിയെങ്കിലും ആരും സംഭവത്തിൽ ആരും ഇടപെടുന്നില്ല. സംഭവ സമയത്ത് പൊലീസ് സാന്നിധ്യവും ജംഗ്ഷനിൽ ഉണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP