Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏപ്രിലോടെ സാധാരണക്കാരുടെ ബാറുകൾ എല്ലാം പൂട്ടും; പത്ത് വർഷം കൊണ്ട് എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും; പിന്നെ മദ്യ വില്പന 20 പഞ്ച നക്ഷത്ര ഹോട്ടലുകളിൽ മാത്രം

ഏപ്രിലോടെ സാധാരണക്കാരുടെ ബാറുകൾ എല്ലാം പൂട്ടും; പത്ത് വർഷം കൊണ്ട് എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും; പിന്നെ മദ്യ വില്പന 20 പഞ്ച നക്ഷത്ര ഹോട്ടലുകളിൽ മാത്രം

തിരുവനന്തപുരം: പുതിയ മദ്യനയം പൂർണ ലക്ഷ്യത്തിലെത്തിയാൽ ഒരു പത്തുവർഷം കൂടി കഴിയുന്നതോടെ കേരളം പൂർണമായും മദ്യ രഹിത കേരളമാകും. 10 വർഷം കൊണ്ട് ബിവറേജസ് കോർപറേഷന്റെ നിലവിലുള്ള വിൽപനകേന്ദ്രങ്ങൾ പൂർണമായി അടയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പക്ഷേ അപ്പോഴും കേരളത്തിൽ പണമുള്ളവർക്ക് പിന്നെയും മദ്യം ലഭിക്കും, കേരളത്തിൽ ഇപ്പോൾ നിലവിലുള്ള 20 പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളാണ് പണമുള്ളവർക്ക് ആശ്രയമാകുന്നത്.

പൂട്ടിയ 418 ബാറുകൾ തുറക്കില്ലെന്ന പ്രഖ്യാപനത്തിനൊപ്പം തുറന്നു പ്രവർത്തിക്കുന്ന 312 ബാറുകൾ ഉടൻ പൂട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് അത്ര എളുപ്പമല്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്. ഒരു വർഷത്തേക്ക് ഫീസ് വാങ്ങിയാണ് സർക്കാർ സാധാരണ ഗതിയിൽ ലൈസൻസ് നൽകുന്നത്. ഒരു വർഷത്തേക്ക് 24 ലക്ഷം രൂപ. അങ്ങനെ നോക്കുമ്പോൾ അടുത്ത മാർച്ച് 31 വരെ ഈ ബാറുകൾക്കു പ്രവർത്തിക്കാനുള്ള അനുമതി ഉണ്ട്. അതുകൊണ്ടു തന്നെ ഇത് ചോദ്യം ചെയ്ത് കൊണ്ട് അവർ വീണ്ടും കോടതിയിൽ പോകാം. അല്ലെങ്കിൽ ബാറിൽ എന്തെങ്കിലും ക്രമക്കേടു കണ്ടെത്തി എക്‌സൈസ് വകുപ്പ് ലൈസൻസ് റദ്ദാക്കേണ്ടി വരും.

ബിവറേജസ് കോർപ്പറേഷന്റെ 10% വീതം വിൽപനകേന്ദ്രങ്ങൾ ഓരോ വർഷവും പൂട്ടുമെന്നാണു സർക്കാരിന്റെ പ്രഖ്യാപനം. നിലവിൽ 338 വിൽപനകേന്ദ്രങ്ങളാണു ബിവറേജസ് കോർപറേഷനുള്ളത്. ഇതിന്റെ 10% വീതം എല്ലാ വർഷവും പൂട്ടിയാൽ പത്തു വർഷം കഴിയുമ്പോൾ എല്ലാം പൂട്ടിത്തീരും. അതോടെ പഞ്ചനക്ഷത്ര ഹോട്ടൽ മാത്രമാകും മദ്യപർക്ക് ആശ്രയം. അതല്ല, ഓരോ വർഷവും ശേഷിക്കുന്ന വിൽപനകേന്ദ്രങ്ങളുടെ 10% വീതമാണു പൂട്ടുന്നതെങ്കിൽ കുറഞ്ഞത് 25 വർഷമെങ്കിലും വേണ്ടിവരും. മാത്രമല്ല, കൺസ്യൂമർഫെഡിനു 46 മദ്യവിൽപന കേന്ദ്രമുണ്ട്. ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല.

അതിനിടെ, പൂട്ടിക്കിടക്കുന്ന 418 ബാറുകളുടെ നിലവാരപരിശോധന ഹൈക്കോടതി നിർദേശ പ്രകാരം ഇന്നലെയും എക്‌സൈസ് വകുപ്പ് തുടർന്നു. എന്നാൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ പൂട്ടിയ ബാറുകളുടെ എണ്ണം വളരെ കൂടുതലാണ്. അതിനാൽ കോടതി നിർദേശിച്ച പ്രകാരം 26നുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ കഴിയില്ല. അതേസമയം സർക്കാരിന്റെ മദ്യനയം കോടതി അതേപടി അംഗീകരിച്ചാൽ പരിശോധന തുടരേണ്ട കാര്യമുണ്ടാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP