Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷുഹൈബിന്റെ കൊലപാതകം: കണ്ണൂരിൽ ബുധനാഴ്ച സർവകക്ഷിയോഗം; യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷം

ഷുഹൈബിന്റെ കൊലപാതകം: കണ്ണൂരിൽ ബുധനാഴ്ച സർവകക്ഷിയോഗം; യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷം

മറുനാടൻ മലയാളി ഡസ്‌ക്‌

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സാഹചര്യത്തിൽ കണ്ണൂരിൽ ബുധനാഴ്ച സർവ്വകക്ഷി സമാധാന യോഗം ചേരും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് യോഗം. കളക്റ്റ്രേറ്റിൽ രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ മന്ത്രി എകെ ബാലൻ പങ്കെടുക്കും. യോഗത്തിലേക്ക് പ്രതിപക്ഷത്തെയും ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാപക ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ സർവ്വ കക്ഷിയോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നടന്ന അരുംകൊലയെ പറ്റി മുഖ്യമന്ത്രി പ്രതികരിക്കാത്തത് ലജ്ജാവഹമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിൽ അഞ്ച് പേരുണ്ടെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളുടെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശും റിജിനും അടക്കമുള്ള നാല് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പൊലീസിന് തിരിച്ചറിയാനായി എന്നാണ് വിവരം.പ്രതികൾക്കായി സിപിഐഎം ശക്തികേന്ദ്രങ്ങളിലടക്കം പൊലീസ് പരിശോധന തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP