Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒന്നിന് പകരം എല്ലാ സിഗ്‌നൽ ലൈറ്റുകളും ഒന്നിച്ച് തെളിഞ്ഞു; ഉള്ളൂർ ജംക്ഷനിൽ രാത്രി സമയത്ത് മണിക്കൂറുകളോളം ആശയക്കുഴപ്പത്തിലായി യാത്രക്കാർ; ഗതാഗതം നിയന്ത്രിക്കാൻ പൊലീസില്ലാതെ വന്നതോടെ റോഡിൽ കുടുങ്ങിയത് ആംബുലൻസ് അടക്കം നൂറുണക്കിന് വാഹനങ്ങൾ

ഒന്നിന് പകരം എല്ലാ സിഗ്‌നൽ ലൈറ്റുകളും ഒന്നിച്ച് തെളിഞ്ഞു; ഉള്ളൂർ ജംക്ഷനിൽ രാത്രി സമയത്ത് മണിക്കൂറുകളോളം ആശയക്കുഴപ്പത്തിലായി യാത്രക്കാർ; ഗതാഗതം നിയന്ത്രിക്കാൻ പൊലീസില്ലാതെ വന്നതോടെ റോഡിൽ കുടുങ്ങിയത് ആംബുലൻസ് അടക്കം നൂറുണക്കിന് വാഹനങ്ങൾ

തിരുവനന്തപുരം: ഇന്നലെ വൈകിട്ട് ഉള്ളൂർ ജംക്ഷനിൽ നൂറുകണക്കിന് വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽ പെട്ടത്. പണിയൊപ്പിച്ചതോ സാക്ഷാൽ ട്രാഫിക്ക് സിഗ്‌നൽ ലൈറ്റ്. രാത്രി എട്ടരയോടെ ഉള്ളൂർ ജംക്ഷനിൽ ഒന്നിന് പകരം എല്ലാ സിഗ്‌നൽ ലൈറ്റുകളും ഒന്നിച്ച് പ്രകാശിച്ചു. എന്തു ചെയ്യണമെന്നറിയാതെ യാത്രക്കാർ ആശയക്കുഴപ്പത്തിലായി. ചിലർ വാഹനം മുന്നോട്ടെടുത്തപ്പോൾ ചിലർ ഭയന്ന് നിറുത്തിയിട്ടു. അഞ്ചു പ്രധാന റോഡുകൾ ചേരുന്ന ജംക്ഷനാണിത്. ഈ സമയം ഗതാഗതം നിയന്ത്രിക്കാനായി പൊലീസും എത്തിയിരുന്നില്ല. അതിനാൽ തന്നെ വാഹനങ്ങൾ തോന്നിയത് പോലെയാണ് ആളുകൾ എടുത്തത് .

ഇത് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിന് കാരണമായി. രാത്രി ഒൻപതു മണിയോടെ അധികൃതർ സിഗ്‌നൽ ഓഫ് ചെയ്‌പ്പോഴാണ് ഗതാഗതം പഴയപടിയായത്. എന്നിട്ടും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ഈ ഭാഗത്ത്. മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലൻസ് അടക്കമുള്ള ഒട്ടേറെ വാഹനങ്ങളാണ് ഈ ഭാഗത്ത് കുരുങ്ങിയത്. ഗതാഗതം തടസപ്പെട്ട് ഒരു മണിക്കൂർ പിന്നിട്ടിട്ടും ഈ ഭാഗത്തേക്ക് പൊലീസ് എത്തിയിരുന്നില്ല. ഇതിനെതിരെ യാത്രക്കാരുടെ ഭാഗത്ത് നിന്നും വൻ പ്രതിഷേധമാണ് ഉണ്ടായത്. സിഗ്‌നൽ ലൈറ്റുകളിലെ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ജില്ലയിലെ ഏറ്റവും വാഹനത്തിരക്കേറിയ സ്ഥലങ്ങളിലൊന്നാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP