Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലമ്പൂർ എംഎൽഎ 200 ഏക്കർ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി സ്ഥലം ഉടമയുടെ പരാതി; കേസിൽ കിടക്കുന്ന 20 ഏക്കർ എംഎൽഎ വാങ്ങിയെന്ന പേരിൽ തട്ടിപ്പു ശ്രമം എന്ന് പരാതി

നിലമ്പൂർ എംഎൽഎ 200 ഏക്കർ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി സ്ഥലം ഉടമയുടെ പരാതി; കേസിൽ കിടക്കുന്ന 20 ഏക്കർ എംഎൽഎ വാങ്ങിയെന്ന പേരിൽ തട്ടിപ്പു ശ്രമം എന്ന് പരാതി

നിലമ്പൂർ: നിലമ്പൂർ എംഎൽഎയും പ്രമുഖ വ്യവസായിയുമായ പി വി അൻവറിനെതിരെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി. പൂക്കോട്ടുംപാടം പാട്ടക്കരിമ്പിലെ 200 ഏക്കറോളം വരുന്ന റീഗൾ എസ്‌റ്റേറ്റ് എംഎ‍ൽഎയും സംഘവും ഭീഷണിപ്പെടുത്തി തട്ടിയെടുക്കാൻൻ ശ്രമിക്കുന്നു എന്നാണ് ആക്ഷേപം. കൊല്ലം ചന്ദനത്തോപ്പ് കൊറ്റംകര മുരുകേഷ് നരേന്ദ്രനാണ് എംഎൽഎക്കെതിരെ കടുത്ത ആരോപണവുമായി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.

എസ്‌റ്റേറ്റിൽ കേസിൽ കിടക്കുന്ന 20 ഏക്കർ എംഎ‍ൽഎ. വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞ് 18 നു രാവിലെ എംഎൽഎയുടെ സഹായികൾ ചമഞ്ഞെത്തിയ ആളുകൾ ഭീഷണിപ്പെടുത്തുകയും കൈവശപ്പെടുത്താൻ ശ്രമിച്ചു എന്നുമാണ് ആരോപണം. ഫൈസൽ, പി.സി. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം പേർ റീഗൾ എസ്‌റ്റേറ്റിൽ അതിക്രമിച്ചുകയറി ഫാം ഹൗസ് കൈവശപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഈ സമയം എംഎ‍ൽഎ. എസേ്റ്ററ്റ് മാനേജർ അനീഷിനെ മൊബൈൽഫോണിൽ വിളിച്ച് താൻ സ്ഥലം എംഎ‍ൽഎയാണെന്നും സ്ഥലം വാങ്ങിയതായും അറിയിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

അനീഷ് രേഖകൾ ചോദിച്ചപ്പോൾ രേഖകൾ കാണിക്കാൻ പറ്റില്ലെന്നും സഹകരിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകും, നീ അനുഭവിക്കുമെന്നും എംഎ‍ൽഎ. ഭീഷണിപ്പെടുത്തിയെന്നാണു പരാതി. തൊട്ടടുത്ത ദിവസവും സംഘം അതിക്രമിച്ചു കയറി ജോലിക്കാരെ ഭീഷണിപ്പെടുത്തി ടാപ്പിങ് തൊഴിലാളികളെ കൊണ്ട് റബ്ബർ വെട്ടിച്ചു. 200 ഏക്കറോളം വരുന്ന എസ്‌റ്റേറ്റിൽ 99 എക്കർ മുരുകേഷിന്റെയും ഭാര്യ ജയയുടെയും ഭാര്യാപിതാവ് ശ്രീധരന്റെ കുടുംബത്തിന്റെയും പേരിലാണ്.

ശ്രീധരന്റെ പരേതനായ സഹോദരൻ പ്രഭാകരന്റെ അവകാശിയുടെ 20 ഏക്കർ ഭൂമി വാങ്ങി എന്നു പറഞ്ഞാണു കൈയേറ്റശ്രമം.
കുടുംബാംഗങ്ങളുടെ സ്വത്തുതർക്കം മുതലെടുത്ത് എസ്‌റ്റേറ്റ് തട്ടിയെടുക്കാൻ ഭരണസ്വാധീനവും അധികാരവും ഉപയോഗിച്ച് എംഎ‍ൽഎ. ശ്രമിക്കുകയാണെന്നും എംഎ‍ൽഎയുടെ സഹായി ഫൈസലിന്റെ നേതൃത്വത്തിൽ ബറ്റാലിയൻ എന്ന പേരിൽ 15 അംഗ സംഘത്തെ ഉപയോഗിച്ചാണ് അക്രമങ്ങൾ നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.

അതേസമയം ഈ വിഷയത്തിൽ എംഎൽഎയുടെ പ്രതികരണം മറുനാടന് ലഭിച്ചിട്ടില്ല. അത് ലഭിക്കുന്ന മുറയ്ക്ക് അദ്ദേഹത്തിന് പറയാനുള്ളതും പ്രസിദ്ധീകരിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP