Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോപണങ്ങൾക്കു പിന്നിൽ ഭൂമിത്തർക്കത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യം; കൈയേറ്റക്കാരനായി ചിത്രീകരിച്ച് മുഖ്യമന്ത്രിയെയും സർക്കാരിനെയും കരിവാരിത്തേയ്ക്കാൻ ശ്രമിക്കുന്നവർക്ക് ആര്യാടന്റേയും മകന്റെയും സഹായമുണ്ടെന്നും പി.വി.അൻവർ

ആരോപണങ്ങൾക്കു പിന്നിൽ ഭൂമിത്തർക്കത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യം; കൈയേറ്റക്കാരനായി ചിത്രീകരിച്ച് മുഖ്യമന്ത്രിയെയും സർക്കാരിനെയും കരിവാരിത്തേയ്ക്കാൻ ശ്രമിക്കുന്നവർക്ക് ആര്യാടന്റേയും മകന്റെയും സഹായമുണ്ടെന്നും പി.വി.അൻവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കക്കാടംപൊയിലിൽ തന്റെ ഉടമസ്ഥതയിലുള്ള പാർക്കിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പി.വി.അൻവർ എംഎൽഎ. പൂക്കോട്ടുംപാറയിലെ ഒരു കുടുംബത്തിന്റെ ഭൂമിത്തർക്കത്തിൽ ഇടപെട്ടതാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കാൻ കാരണമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

മുരുകേശ് നരേന്ദ്രൻ എന്ന വ്യക്തിയാണ് ആരോപണങ്ങൾക്ക് പിന്നിൽ. ഇദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തിൽ മറ്റൊരു കുടുംബം അവകാശം ഉന്നയിച്ചിരുന്നു. ഇവരുടെ അഭ്യർത്ഥന പ്രകാരം തർക്കം തീർക്കാൻ ഇടപെട്ടതാണ് തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

എന്നെ കൈയേറ്റക്കാരനായി ചിത്രീകരിച്ച് മുഖ്യമന്ത്രിയെയും സർക്കാരിനെയും കരിവാരിത്തേക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. ഇവർക്ക് യുഡിഎഫ് ക്യാമ്പിൽ നിന്നാണ് സഹായം ലഭിക്കുന്നത്. കക്കാടംപൊയിലിൽ പാർക്ക് ആരംഭിച്ചത് ആ നാടിന്റെ പുരോഗതിക്ക് സഹായിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം നിയമസഭയിൽ പറഞ്ഞതിനെ വളച്ചൊടിച്ച് തന്നെ അധിക്ഷേപിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പാർക്കിന് അനുമതി ലഭിച്ചത് എംഎൽഎ ആകുന്നതിന് മുൻപാണ്. സ്വതന്ത്രനായി നിലമ്പൂരിൽ മത്സരിച്ച് 46000 ൽപരം വോട്ട് നേടിയ ആളാണ് ഞാൻ. കഴിഞ്ഞ തവണയാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായത്. ഇത്ര കാലവും ജനങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിച്ചാണ് പൊതുസമ്മതിയുള്ള നേതാവായതെന്നും അൻവർ പറയുന്നു.

ഭൂമി തർക്കം തീർക്കാൻ മുരുകേശ് നരേന്ദ്രനെതിരെ ഈ കുടുംബം തന്റെ സഹായം അഭ്യർത്ഥിച്ചത്. താൻ ഇടപെടുന്നുവെന്ന് അറിഞ്ഞ് നരേന്ദ്രനും ഭാര്യയും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു. അഞ്ചര കോടിയിലേറെ വില വരുന്ന വസ്തുവാണ്, മധ്യസ്ഥം വഹിക്കാതെ പിന്മാറുകയാണെങ്കിൽ 50 ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്താണ് നരേന്ദ്രൻ പോയത്. താൻ ഈ കൈക്കൂലിക്ക് വഴങ്ങിയില്ല. ഇതേ തുടർന്നാണ് താനും ഒരു സംഘം ഗുണ്ടകളും ചേർന്ന് ആക്രമിച്ചുവെന്ന് കോടതിയിലും പൊലീസിലും ഇയാൾ പരാതിപ്പെട്ടത്. പലവഴിക്ക് തന്നെ അഴിമതിക്കാരനും അക്രമിയുമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് പിന്നിൽ മുരുകേശ് നരേന്ദ്രനും സംഘവും ആണ്. ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾ കളവാണെന്നും അൻവർ പറഞ്ഞു.

കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന്റെ ലൈസൻസും ഭൂമി സംബന്ധമായ രേഖകളും ആർക്ക് വേണമെങ്കിലും പരിശോധിക്കാം. ഇപ്പോഴുയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ ആര്യാടൻ മുഹമ്മദിനും അദ്ദേഹത്തിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനും പങ്കുണ്ട്. തനിക്കെതിരായ പരാതികളിൽ തെറ്റായ വിവരങ്ങൾ നൽകി മുരുകേശ് നരേന്ദ്രൻ നേരത്തെ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും പി.വി.അൻവർ എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു.

പിവി അൻവർ എന്നാൽ എംഎൽഎ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് വിശദീകരിച്ച് ആര്യാടൻ മുഹമ്മദ്. എംഎൽഎയ്ക്ക് എതിരെ കേസ് കൊടുത്ത മുരുകേശ് നരേന്ദ്രനുമായി തനിക്ക് ബന്ധമില്ലെന്നും ഇയാളുടെ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് വേണ്ടി സുപ്രീം കോടതി വരെ കേസ് നടത്തിയ ആളാണ് താനെന്നും ആര്യാടൻ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP