Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓണം കൊണ്ടാടാൻ ഗൾഫിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അനുവദിക്കണം; തിരക്ക് കുറയ്ക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കണം; ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതി

ഓണം കൊണ്ടാടാൻ ഗൾഫിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അനുവദിക്കണം; തിരക്ക് കുറയ്ക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കണം; ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതി

മറുനാടൻ ബ്യൂറോ

ഓണം കൊണ്ടാടാൻ ഗൾഫിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അനുവദിക്കണം; തിരക്ക് കുറയ്ക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കണം; ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതി

തിരുവനന്തപുരം: ഓണക്കാലത്ത് നാട്ടിലെത്താൻ കേരളത്തിന് ഗൾഫിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതൽ വിമാന സർവീസ് അനുവദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതി രാജുവിനാണ് മുഖ്യമന്ത്രി കത്തെഴുതിയത്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്ന് കേരളത്തിലേക്കും തിരിച്ചും വേണ്ടത്ര സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനെഴുതിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.ഓഗസ്റ്റ് 27നും സപ്തംബർ 15നും ഇടയ്ക്കുള്ള ദിവസങ്ങളിൽ വിദേശ വിമാന കമ്പനികൾക്ക് ഉഭയകക്ഷി ധാരണ പ്രകാരം കൂടുതൽ സീറ്റുകൾ അനുവദിക്കണം. 15,000 സീറ്റുകളെങ്കിലും അധികം അനുവദിച്ചാൽ ഉത്സവ സീസണുകളിൽ തിരക്ക് കുത്തനെ കൂടുന്ന പ്രവണത നിയന്ത്രിക്കാൻ കഴിയും. ഇപ്പോൾ ഗൾഫിലേക്ക് 50,000 രൂപ വരെ ഈടാക്കുന്നുണ്ട്. കൂടുതൽ സർവീസ് ഏർപ്പെടുത്തുകയാണെങ്കിൽ നിരക്ക് 30,000 രൂപയിൽ താഴെയാക്കാൻ കഴിയുമെന്നും കത്തിൽ പറയുന്നു.

വിമാന കമ്പനികൾ കൂടുതൽ സർവീസ് ഏർപ്പെടുത്താൻ തയ്യാറാണെങ്കിൽ അനുമതി നൽകാമെന്ന് മെയ് 15ന് തിരുവനന്തപുരത്ത് സർക്കാർ വിളിച്ച വിമാന കമ്പനി പ്രതിനിധികളുടെ യോഗത്തിൽ സിവിൽ ഏവിയേഷൻ സെക്രട്ടറി ഉറപ്പ് നൽകിയതാണ്. തുടർന്ന് ജൂൺ 23-ന് താൻ കേന്ദ്രമന്ത്രിക്ക് കത്ത് അയച്ചിരുന്നുവെന്നും പിണറായി പറഞ്ഞു.
ഓഗസ്റ്റ് 28നും സപ്തംബർ ഒന്നിനും ഇടയ്ക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താൻ സന്നദ്ധത അറിയിച്ചുകൊണ്ട് എയർ അറേബ്യ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകണം. ഷാർജയിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ എയർഇന്ത്യ എക്സ്പ്രസ്സിന് മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്ന് ഓഗസ്റ്റ് 25നും സപ്തംബർ 10നും ഇടയ്ക്കുള്ള ദിവസങ്ങളിൽ കേരളത്തിലേയ്ക്കും തിരിച്ചും സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ് പിണറായി കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP